ഇന്ന് തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയാണ് നയൻ താര അറിയപ്പെടുന്നത്. നയൻ താരയുടെ പുതിയ റിലീസ് ആയ നേട്രികണ്ണ് ഡിസ്‌നി ഹോട്ട് സ്റ്റാർ റിലീസ് ആയി എത്തുകയും മികച്ച പ്രതികരണവും നേടിയെടുക്കുകയാണ്. അന്ധയായ സി ബി ഐ ഓഫീസർ ആയി ഗംഭീര പ്രകടനമാണ് നയൻ താര ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. നയൻ താരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേശ് ശിവൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. മലയാളിയായ നയൻ താര ജയറാമിന്റെ നായികയായി മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിക്കുകയും അതിനു ശേഷം മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയവർക്കൊപ്പമെല്ലാം അഭിനയിക്കുകയും ചെയ്തു. വരുന്ന റിപ്പോർട്ടുകൾ സത്യമാണെങ്കിൽ അൽഫോൻസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരന്റെ നായികയായി നയൻ താര എത്തും. ഇപ്പോഴിതാ ഏറെ നാളുകൾക്കു ശേഷം നയൻ താര നൽകിയ ഒരു അഭിമുഖത്തിൽ വളരെ വികാരാധീനയായി അവർ സംസാരിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
ഒരു ടൈം മെഷീന്‍ കിട്ടിയാല്‍ ജീവിതത്തില്‍ പുറകോട്ടു പോയി എന്ത് മാറ്റമായിരിക്കും വരുത്തുക എന്ന ചോദ്യത്തിന് നയൻ താര പറയുന്നത് അത്തരമൊരു അവസരം കിട്ടിയാല്‍ തന്റെ അച്ഛന്റെ ജീവിതത്തില്‍ മാറ്റം വരുത്താനാണ് ആഗ്രഹിക്കുന്നത് എന്നാണ്.12 – 13 വര്‍ഷങ്ങളായി അച്ഛന് സുഖമില്ലാതായിട്ട് എന്നും ഒരു കൊച്ചുകുട്ടിയെപ്പോലെ അച്ഛനെ ശ്രദ്ധിക്കേണ്ട സമയം ആണിതെന്നും നയൻ താര പറയുന്നു. അച്ഛൻ ആയിരുന്നു എന്നും തന്റെ ഹീറോ എന്നും അവർ കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തില്‍ ഇന്ന് ഒരു ചിട്ടയും ആർജവവും സമയനിഷ്ഠയും ഉണ്ടെങ്കിൽ അതെല്ലാം അച്ഛനില്‍ നിന്നും പകര്‍ന്ന് കിട്ടിയതാണ് എന്നും അസുഖം എല്ലാം മാറി അച്ഛനെ പഴയതു പോലെ കാണാൻ ആഗ്രഹം ഉണ്ടെന്നും നയൻ താര പറഞ്ഞു.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.