കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച നടക്കുന്നത് ലൂസിഫർ എന്ന ചിത്രത്തെ കുറിച്ചാണ്. ഈ വർഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരും രചിച്ചിരിക്കുന്നത് മുരളി ഗോപിയും ആണ്. മിനിഞ്ഞാന്ന് രാത്രി ഒൻപതു മണിക്ക് ഇതിന്റെ ട്രൈലെർ റിലീസ് ചെയ്യുകയും ഒറ്റ ദിവസം കൊണ്ട് അത് മുപ്പത്തിരണ്ട് ലക്ഷത്തോളം പേര് കാണുകയും ചെയ്തിരുന്നു. ഇന്ന് ഗൾഫിൽ വെച്ച് ഈ ചിത്രത്തിന്റെ ഒരു പ്രൊമോഷൻ ഇവന്റും നടക്കുന്നുണ്ട്. അവിടെ വെച്ചു ഒരു സർപ്രൈസ് പ്രേക്ഷകർക്ക് നൽകും എന്നാണ് പൃഥ്വിരാജ് പറയുന്നത്.
ആ സർപ്രൈസ് എന്താണ് എന്നതാണ് ഇപ്പോൾ പ്രേക്ഷകരുടെ ആകാംഷ. ലൂസിഫർ എന്ന ചിത്രത്തിൽ പൃഥ്വിരാജ് ഒരു ചെറിയ വേഷത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ട്രെയിലറിലെ വ്യക്തമല്ലാത്ത ചില സ്ക്രീൻ ഷോട്ടുകൾ എടുത്തു സിനിമാ പ്രേമികൾ ആ ഊഹം മുന്നോട്ടു വെക്കുന്നതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമ്മുക്ക് കാണാൻ കഴിയും. മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ഇത് വരെ ഒരുമിച്ചു അഭിനയിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ ആണെങ്കിൽ പോലും മോഹൻലാലിനൊപ്പം പൃഥ്വിരാജ് കൂടി എത്തിയാൽ ആരാധകർക്ക് അത് ഇരട്ടി സന്തോഷം ആയി മാറും എന്നത് തീർച്ചയാണ്. ഏതായാലും അതറിയണം എങ്കിൽ മാർച്ച് 28 നു ലൂസിഫർ റിലീസ് ആവുന്നത് വരെ നമ്മൾ കാത്തിരുന്നേ പറ്റൂ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.