മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രം വിവാദ ചുഴിയിലാണ് ഇപ്പോൾ. സംവിധായകനും നിർമ്മാതാവും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും നിർമ്മാതാവ് വേണു കുന്നപ്പിള്ളി സംവിധായകനെ ചിത്രത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇപ്പോൾ എം പദ്മകുമാറിനെ വെച്ച് ചിത്രം പൂർത്തിയാക്കാൻ ഉള്ള ശ്രമത്തിലാണ് നിർമ്മാതാവ്. സംവിധാനം ചെയ്യാൻ അറിയാത്ത സജീവ് പിള്ള തന്റെ പതിമൂന്നു കോടി രൂപ തുലച്ചു എന്നും പതിനെട്ടു കോടി രൂപ ബജറ്റ് ഇട്ട സിനിമ ഇനി മുപ്പതു കോടി രൂപക്കേ തീരു എന്നൊക്കെയും നിർമ്മാതാവ് ആരോപിക്കുന്നു. എന്നാൽ നിർമ്മാതാവ് തന്നെ ചതിച്ചതാണ് എന്ന വാദവുമായി സംവിധായകനും രംഗത്തുണ്ട്. ഈ വിവാദത്തിൽ ചിത്രത്തിലെ നായകനായ മമ്മൂട്ടി എന്ത് പറയുന്നു എന്നറിയാൻ ആണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്.
മമ്മൂട്ടി ഇടപെട്ടതിനെ കുറിച്ച് സംവിധായകൻ സജീവ് പിള്ള പറയുന്നത് ഇങ്ങനെയാണ്. മമ്മൂട്ടി അഭിപ്രായം പറഞ്ഞിരുന്നുവെന്നാണ് സജീവ് പിള്ള വാർത്താ കുറിപ്പിൽ പറയുന്നത്. താന്‍ രചിച്ച തിരക്കഥ തിരുത്താതെ ഇനി ഷൂട്ടിംഗുമായി മുന്നോട്ടുപോകാന്‍ പറ്റില്ലെന്നും പൂര്‍ണമായും തന്റെ വരുതിയില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും നിര്‍മ്മാതാവ് ശാഠ്യം പിടിച്ച സമയത്ത് മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് ഒരു ഒത്തുതീര്‍പ്പു ചര്‍ച്ച നടന്നിരുന്നുവെന്ന് സംവിധായകൻ പറയുന്നു. തെലുങ്ക് സിനിമാ മേഖലയില്‍ നിന്ന് അതിനകം കൊണ്ടുവന്ന അസോസിയേറ്റുകളെ ഒഴിവാക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്തിട്ടുള്ള ഒരാളെപ്പോലും അസോസിയേറ്റ് ആയി വെക്കരുത് എന്നുമാണ് മമ്മൂട്ടി പറഞ്ഞത് എന്നും സജീവ് പിള്ള വെളിപ്പെടുത്തുന്നു. ഏതായാലും ഇപ്പോൾ ഈ പ്രൊജക്റ്റ് നടക്കുമോ ഇല്ലയോ എന്ന് പോലും പറയാൻ പറ്റാത്ത അവസ്ഥയിൽ ആണ് കാര്യങ്ങളുടെ പോക്ക്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.