മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരായ ഷാജി കൈലാസ് ആറ് വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചു വന്ന ചിത്രമാണ് ഈ വർഷം റിലീസ് ചെയ്ത കടുവ. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ഷാജി കൈലാസ് ചിത്രത്തിൽ നായകനായി എത്തിയത് പൃഥ്വിരാജ് സുകുമാരനാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ മാസ്സ് ചിത്രം രചിച്ചത് ജിനു എബ്രഹാമാണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലൻ വേഷം ചെയ്ത ഈ ചിത്രത്തിൽ കടുവക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രമാണ് പൃഥ്വിരാജ് ചെയ്തത്. ഈ ചിത്രത്തിൽ കുര്യച്ചന്റെ അച്ഛനായ കടുവക്കുന്നേൽ കൊരുത് മാപ്പിള എന്ന കഥാപാത്രത്തെ കുറിച്ചും പറയുന്നുണ്ട്. ആ കഥാപാത്രത്തെ നായകനാക്കി ഒരു ചിത്രവും പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം നടന്ന കടുവ വിജയാഘോഷ ചടങ്ങിൽ പ്രഖ്യാപിച്ചത്.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി ഇവരിലാരെങ്കിലും ആ വേഷം ചെയ്യണം എന്നാണ് തങ്ങളുടെ ആഗ്രഹമെന്നും, ഇനി അവരെ കിട്ടിയില്ലെങ്കിൽ താൻ തന്നെ നരയിട്ട് ആ വേഷം ചെയ്യാൻ ഇറങ്ങുമെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രത്തിലെ ഒരു രംഗത്തിൽ പോലും പ്രത്യക്ഷപ്പെടാതെ, അതിലെ മറ്റ് കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ മാത്രം വലിയ ഹൈപ്പ് ലഭിച്ച ഒരു കഥാപാത്രമാണ് കടുവക്കുന്നേൽ കൊരുത് മാപ്പിള. ബിഗ് ബഡ്ജറ്റ് മാസ്സ് ചിത്രങ്ങൾ കാണാനും അത്തരം ചിത്രങ്ങൾ ചെയ്യാനും ഏറെ ഇഷ്ടമുള്ള ആളാണ് താനെന്നും, അത്തരം ചിത്രങ്ങളുടെ തമ്പുരാനാണ് ഷാജി കൈലാസ് എന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിരാജ് തന്നെ നായകനായ കാപ്പ എന്ന മാസ്സ് ചിത്രമാണ് ഷാജി കൈലാസിന്റെ അടുത്ത റിലീസ്. അത് കൂടാതെ മോഹൻലാൽ നായകനായ പരീക്ഷണ ചിത്രം എലോണും ഷാജി കൈലാസ് ഒരുക്കി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ്.
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
This website uses cookies.