കഴിഞ്ഞ ദിവസമാണ് മലയാള നടീനടന്മാരുടെ സംഘടന ആയ അമ്മയുടെ ഇരുപത്തിയഞ്ചാമതു ജനറൽ ബോഡി മീറ്റിങ് നടന്നത്. മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള എല്ലാ പ്രമുഖ താരങ്ങളും പങ്കെടുത്ത മീറ്റിങ്ങിൽ അമ്മയുടെ അംഗങ്ങളും ഡബ്ള്യു സി സി പ്രവർത്തകരുമായി പാർവതി, രേവതി തുടങ്ങിയവരും പങ്കെടുത്തു. അന്തരിച്ചു പോയ തിലകൻ ചേട്ടൻ എന്നും അമ്മയുടെ ഭാഗം തന്നെയാണ് എന്ന് ആവർത്തിച്ചു വ്യക്തമാക്കിയ ‘അമ്മ അദ്ദേഹത്തിന്റെ സംഭാവനകളെ ആദരിക്കുകയും ചെയ്യുന്നുവെന്നും വ്യക്തമാക്കി. അമ്മയുടെ ബൈലോയിലെ പുതിയ ഭേദഗതികളും ഇന്നലത്തെ ചർച്ചയിൽ വന്നു എങ്കിലും ഡബ്ള്യു സി സി പ്രവർത്തകർ അടക്കമുള്ളവരുടെ അഭിപ്രായങ്ങളും പരിഗണിച്ചു അത് കൂടുതൽ മെച്ചപ്പെടുത്താനും അതിനു വേണ്ടി എല്ലാ അംഗങ്ങളുടെയും അഭിപ്രായം ശേഖരിക്കാനും ‘അമ്മ തീരുമാനിച്ചു.
അതിനു ശേഷം നടന്ന പത്ര സമ്മേളനത്തിൽ ഡബ്ള്യു സി സി യിൽ ഉള്ള നടിമാരെ അമ്മയിലെ അംഗങ്ങൾ ചെയ്യുന്ന സിനിമകളിൽ നിന്ന് ഒഴിവാക്കുന്നു എന്ന പരാതിയെ കുറിച്ച് പത്രക്കാർ സൂചിപ്പിചപ്പോൾ ‘അമ്മ പ്രസിഡന്റ് മോഹൻലാൽ പറഞ്ഞ മറുപടി ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. പാർവതി അടക്കമുള്ള നടിമാരെ തങ്ങൾ അഭിനയിക്കുന്ന ചിത്രങ്ങളിലേക്ക് ക്ഷണിക്കാറുണ്ട് എന്നും എന്നാൽ അവർക്കു വരാൻ താല്പര്യം ഇല്ല എന്നാണ് പറയുന്നത് എന്നും മോഹൻലാൽ പറഞ്ഞു. തങ്ങൾ അവരെ മനപ്പൂർവം ഒഴിവാക്കുന്നത് അല്ല എന്നും അവർക്കു സഹകരിക്കാൻ താല്പര്യം ഇല്ലാതെ മാറി നിൽക്കുന്നത് ആണെന്നും അദ്ദേഹം പറഞ്ഞു. അത് എന്ത് കൊണ്ടെന്നു അവരോടു തന്നെ ചോദിക്കണം എന്നും അദ്ദേഹം പറഞ്ഞു. അമ്മയിൽ നിന്ന് രാജി വെച്ച് പോയ അംഗങ്ങൾക്ക് അപേക്ഷ സമർപ്പിച്ചു കൃത്യമായ നടപടി ക്രമങ്ങളിലൂടെ അമ്മയിലേക്കു തിരിച്ചു വരാൻ ഉള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ടെന്നും ‘അമ്മ ഭാരവാഹികൾ അറിയിച്ചു.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.