പ്രശസ്ത മലയാള സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ചിത്രങ്ങളിലൊന്നാണ് ദാദാസാഹിബ്. 2000 ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത ഒരു ചിത്രമായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വിനയൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ദാദ സാഹിബ്. ദാദ മുഹമ്മദ് സാഹിബ്, സുബേദാർ മുഹമ്മദ് അബൂബക്കർ എന്നീ ഇരട്ട കഥാപാത്രങ്ങളായാണ് മമ്മൂട്ടി ഈ ചിത്രത്തിലഭിനയിച്ചതു. അച്ഛനും മകനുമായി ഗംഭീര പ്രകടനം കാഴ്ച വെച്ച മമ്മൂട്ടിക്ക് ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നാണ് സംവിധായകൻ വിനയൻ പറയുന്നത്. സഫാരി ടി വി യിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലാണ് വിനയൻ ഇത് പറയുന്നത്. അത്ര നല്ല കഥാപാത്രവും പ്രകടനവുമായിരുന്നു അതെന്നും, അതുകൊണ്ടു തന്നെ ദേശീയ പുരസ്കാരം പ്രഖ്യാപിക്കുന്ന അവസാന സമയത്തു പോലും പ്രതീക്ഷയുണ്ടായിരുന്നുവെന്നും വിനയൻ പറയുന്നു.
പക്ഷെ ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത് ബോളിവുഡ് ഇതിഹാസമായ അമിതാബ് ബച്ചനായിരുന്നു. ദാദ സാഹിബ് എന്ന സിനിമയിലെ ആ അച്ഛൻ കഥാപാത്രം മലയാള സിനിമയിൽ മമ്മൂട്ടിക്ക് മാത്രമേ ചെയ്യാൻ സാധിക്കു എന്നും, അതറിഞ്ഞു കൊണ്ട് തന്നെയാണ് ആ കഥാപാത്രം അദ്ദേഹത്തെ ഏൽപ്പിച്ചതെന്നും വിനയൻ പറയുന്നു. ആ കഥാപാത്രമായി അദ്ദേത്തിന്റെ പ്രകടനം തന്നെ വളരെയധികം അമ്പരപ്പിച്ചിട്ടുണ്ട് എന്നും വിനയൻ പറയുന്നു. ദാദ സാഹിബ് പുറത്തു വന്നു ഒരു വർഷം കഴിഞ്ഞു രാക്ഷസ രാജാവ് എന്ന മമ്മൂട്ടി ചിത്രവും വിനയൻ സംവിധാനം ചെയ്തു. ആ ചിത്രത്തിന്റെ ഒരു രണ്ടാം ഭാഗവും തന്റെ ആലോചനയിലുണ്ട് എന്ന് ഈ അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.