[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഞാനും സുശാന്തും യഥാർത്ഥ ജീവിതത്തിലെ മുത്തശ്ശിയും കൊച്ചു മകനും പോലെയായിരുന്നു; മനസ്സ് തുറന്ന് നടി മലയാള നടി സുബ്ബലക്ഷ്മി..!

ഒട്ടേറെ ചിത്രങ്ങളിലെ മുത്തശ്ശി വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പരിചിതയും പ്രിയങ്കരിയുമായ നടിയാണ് സുബ്ബലക്ഷ്മി. ഇപ്പോഴിതാ കുറച്ചു നാൾ മുൻപ് ആത്മഹത്യ ചെയ്ത പ്രശസ്ത ബോളിവുഡ് നടൻ സുശാന്തിന്റെ അവസാന ചിത്രത്തിൽ ഒപ്പമഭിനയിച്ച അനുഭവം വെളിപ്പെടുത്തുകയാണ് സുബ്ബലക്ഷ്മി. സുശാന്ത് അവസാനമായി അഭിനയിച്ച ദിൽ ബെച്ചാര എന്ന ചിത്രത്തിൽ സുശാന്തിന്റെ മുത്തശ്ശിയായാണ് മലയാള നടി സുബ്ബലക്ഷ്മി അഭിനയിച്ചത്. ചിത്രത്തിൽ മാത്രമല്ല, ആ ചിത്രത്തിന്റെ സെറ്റിൽ യഥാർത്ഥ ജീവിതത്തിലെ കൊച്ചു മകനും മുത്തശ്ശിയും പോലെയായിരുന്നു തങ്ങളെന്ന് പറയുകയാണ് ഈ നടി. ചിത്രത്തിന്റെ സെറ്റിൽ സുശാന്തിനൊപ്പം പാട്ടു പാടി നൃത്തം വെക്കുന്ന സുബ്ബലക്ഷ്മിയുടെ വീഡിയോയും വൈറലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയുന്ന ദിവസം സുശാന്ത് തന്നോട് ചോദിച്ചത് മുത്തശ്ശി ഇനി തന്നെ ഫോണിൽ വിളിക്കില്ലേ എന്നാണ്. ഭാഷ അറിയില്ലേ മോനെ എന്നായിരുന്നു അന്ന് താൻ മറുപടി പറഞ്ഞതെന്നും എന്നാൽ സുശാന്തിന്റെ മരണ വാർത്ത കേട്ടപ്പോൾ തോന്നിയത് അവനെ വിളിക്കണമായിരുന്നു എന്നുമാണെന്നും സുബ്ബലക്ഷ്മി പറയുന്നു. ആ വാർത്ത കേട്ടപ്പോൾ മുതൽ പറഞ്ഞറിയിക്കാനാവാത്ത വിഷമമാണ് മനസിലെന്നും അവർ വെളിപ്പെടുത്തി.

സെറ്റിൽ വന്നാൽ തന്റെയടുത്തേക്കു ഓടിയെത്തുന്ന ഒരു കൊച്ചു മകനെ പോലെയായിരുന്നു സുശാന്ത് എന്നും തങ്ങൾ സെറ്റിൽ ഒരുമിച്ചു നൃത്തം വെക്കുകയും പാട്ടുകൾ പാടുകയും ചെയ്യുമായിരുന്നെന്നും ഈ അമ്മ പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുമ്പോൾ തനിക്കു വളരെ വിഷമമായിരുന്നു എന്നും, വളരെ വൈകാരികമായൊരു രംഗമായതു കൊണ്ട് തന്നെ ആ രംഗത്ത് സുശാന്ത് വേദനിക്കുന്നത് കാണാൻ തനിക്കു കഴിയില്ലായിരുന്നുവെന്നും സുബ്ബലക്ഷ്മി ഓർത്തെടുക്കുന്നു. എന്നാൽ അത് വെറും സിനിമയല്ലേ എന്നും ജീവിതമല്ലല്ലോ എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചുമാണ് അവർ തന്നെ ആശ്വസിപ്പിച്ചതെന്നും സുബ്ബലക്ഷ്മി ഓർത്തെടുക്കുന്നു. മുംബൈ, ജംഷഡ്‌പൂർ എന്നിവിടങ്ങളിലായാണ് സുബ്ബലക്ഷ്മിയുടെ ഈ ചിത്രത്തിലെ രംഗങ്ങൾ ചിത്രീകരിച്ചത്. ഈ ചിത്രം ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

20 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

20 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.