[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ടോവിനോ തോമസിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ആൻഡ് ദി ഓസ്കാർ ഗോസ് ടുവിൽ എന്ന് സലിം കുമാർ..!

സലിം അഹമ്മദ് സംവിധാനം ചെയ്ത നാലാമത്തെ ചിത്രമായ ആൻഡ് ദി ഓസ്കാർ ഗോസ് ടു പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ ആകർഷിച്ചു കൊണ്ട് തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. യുവ താരം ടോവിനോ തോമസ് നായക വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം സംവിധായകൻ സലിം അഹമ്മദിന്റെ ആത്മ കഥാംശം കൂടി ഉള്ള ചിത്രമാണ്. തന്റെ ആദ്യ ചിത്രമായ ആദാമിന്റെ മകൻ അബു എടുക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളും അതിനു ശേഷം ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി ആയി ആ ചിത്രം തിരഞ്ഞെടുക്കപെട്ടപ്പോൾ അതുമായി ഹോളിവുഡിലേക്ക് പോയപ്പോൾ അദ്ദേഹത്തിന് ഉണ്ടായ അനുഭവങ്ങളുമാണ് ഈ ചിത്രം പറയുന്നത്.

ഇസഹാക് ഇബ്രാഹിം എന്ന കേന്ദ്ര കഥാപാത്രമായ യുവ സംവിധായകനായി ടോവിനോ തോമസ് ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുക എന്നാണ് പ്രശസ്ത നടൻ സലിം കുമാർ പറയുന്നത്. അദ്ദേഹവും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം അവതരിപ്പിച്ചിട്ടുണ്ട്. സലിം അഹമ്മദിന്റെ നാല് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സലിം കുമാർ ആണ് ആദാമിന്റെ മകൻ അബുവിലെ നായകൻ. ആ ചിത്രത്തിലെ പ്രകടനത്തിന് സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും ലഭിച്ചിരുന്നു. സലിം അഹമ്മദ് തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ആൻഡ് ദി ഓസ്കാർ ഗോസ് ടുവിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അനു സിതാര ആണ്. സിദ്ദിഖ്, വിജയ രാഘവൻ, ശരത് കുമാർ, വിജയ രാഘവൻ, ജാഫർ ഇടുക്കി, ലാൽ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗം ആണ്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

19 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.