[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മലയാളത്തിന്റെ ആക്ഷൻ കിംഗിന് ജന്മദിന ആശംസകൾ നേർന്നു മോഹൻലാൽ..!

മലയാള സിനിമയുടെ ആക്ഷൻ കിംഗ് അല്ലെങ്കിൽ ആക്ഷൻ സൂപ്പർ സ്റ്റാർ ആയാണ് സുരേഷ് ഗോപി അറിയപ്പെട്ടിരുന്നത്. തീപ്പൊരി ചിത്രങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും സൂപ്പർ സ്റ്റാർ പദവി നേടിയെടുത്ത സുരേഷ് ഗോപി തൊണ്ണൂറുകളിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം മലയാള സിനിമ അടക്കിവാണ ഒരു താരം തന്നെയാണ്. കേരളത്തിന് അകത്തും പുറത്തെയും വമ്പൻ മാർക്കറ്റു സ്വന്തമാക്കിയ ഈ താരം ഒരു നടൻ എന്ന നിലയിലും നമ്മളെ വിസ്മയിപ്പിച്ച ചിത്രങ്ങൾ ഏറെ. സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രൻ ഐ പി എസും, ആനക്കാട്ടിൽ ചാക്കോച്ചിയും നന്ദഗോപാലും കുട്ടപ്പായിയും ഈശോ പണിക്കരും എല്ലാം ഇന്നും പ്രേക്ഷകരുടെ ഹരം ആണ്. ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ ഈ ആക്ഷൻ സൂപ്പർ സ്റ്റാറിന് ജന്മദിന ആശംസകളുമായി പതിവ് പോലെ തന്നെ മലയാള സിനിമയുടെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയുടെ നടനവിസ്മയവുമായ മോഹൻലാൽ എത്തി.

ഒരുപാട് വർഷങ്ങൾ ആയി സുരേഷ് ഗോപിക്ക് മുടങ്ങാതെ ജന്മദിന ആശംസകൾ അറിയിക്കുന്ന മലയാള താരമാണ് മോഹൻലാൽ എന്നതും ശ്രദ്ധേയമാണ്. അവർ തമ്മിൽ ഉള്ള സൗഹൃദവും അവരുടെ കുടുംബങ്ങൾ തമ്മിൽ നിലനിർത്തുന്ന സ്നേഹവും ഏവർക്കും അറിയാം. ടി പി ബാലഗോപാലൻ എം എ എന്ന മോഹൻലാൽ ചിത്രത്തിലെ ഒരു രംഗത്തിൽ മാത്രം മാത്രം അഭിനയിച്ചു എത്തിയ സുരേഷ് ഗോപി പിന്നീട് മോഹൻലാലിനൊപ്പം വില്ലൻ ആയും സഹനടൻ ആയും എല്ലാം അഭിനയിച്ചിട്ടുണ്ട്. രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ട്, മണിച്ചിത്രത്താഴ്, ഗുരു, രക്തസാക്ഷികൾ സിന്ദാബാദ്, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി ട്വന്റി എന്നീ മോഹൻലാൽ നായകനായ ചിത്രങ്ങളിൽ സുരേഷ് ഗോപി ഗംഭീര വേഷങ്ങൾ ചെയ്തിട്ടുണ്ട്. സുരേഷ് ഗോപി നായകനായ സമ്മർ ഇൻ ബേത്ലഹേം , ജനകൻ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാൽ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

20 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.