സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ മഹാവീര്യർ വരുന്ന ജൂലൈ 21 ന് ആഗോള റിലീസായി എത്തുകയാണ്. നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ടൈം ട്രാവൽ, ഫാന്റസി എന്നിവക്കൊപ്പം ഹാസ്യവും കോടതി വ്യവഹാരങ്ങളുമെല്ലാം ഇടകലർത്തിയാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നതെന്നു ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരം ലുലു മാളിലെത്തിയ നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രേക്ഷകരോട് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. ഇന്ത്യന് സിനിമക്ക് മുമ്പില് അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യര് എന്നാണ് ആസിഫ് അലി അഭിപ്രായപ്പെട്ടത്. ഇരുവരേയും കാണാൻ വമ്പൻ ജനാവലിയാണ് അവിടെ തടിച്ചു കൂടിയത്.
ലഭിച്ച സ്വീകരണത്തിനുള്ള നന്ദിയും സന്തോഷവും ഇരുവരും പങ്കു വെക്കുകയും ചെയ്തു. യാതൊരു വിധ സിനിമാ പാരമ്പര്യവും ഇല്ലാതെ വന്ന്, പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന് തനിക്കും നിവിനും പറ്റിയിട്ടുണ്ടെങ്കില് അതില് കൂടുതല് ജീവിതത്തില് എന്താണ് വേണ്ടത് എന്നാണ് ആസിഫ് അലി ചോദിച്ചത്. താനും ആസിഫും ഏകദേശം എട്ടോ ഒമ്പതോ വർഷങ്ങൾക്കു ശേഷമാണു ഒരു ചത്രം ഒരുമിച്ചു ചെയ്തതെന്ന് ഓർത്തെടുത്ത നിവിൻ, തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര് എന്നും കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച തിയേറ്റര് എക്സ്പീരിയന്സ് പ്രേക്ഷകര്ക്ക് നല്കാന് തങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും നിവിൻ പറയുന്നു. പോളി ജൂനിയര് പിക്ചേഴ്സ് ഇന്ത്യന് മൂവി മേക്കേഴ്സ് എന്നീ ബാനറുകളില് നിവിന് പോളി, പി. എസ്. ഷംനാസ് എന്നിവര് ചേര്ന്നാണ് മഹാവീര്യർ നിർമ്മിച്ചത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.