ദുൽഖർ സൽമാൻ നായകനായി എത്തുന്ന ആദ്യ തെലുങ്ക് ചിത്രമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടി തെലുങ്കിലും തമിഴിലും ഒരുകാലത്ത് തിളങ്ങിയ സുപ്രസിദ്ധ നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം കീർത്തി സുരേഷാണ്. ഏറെ അഭിനയപ്രാധാന്യമുള്ള കഥയും കഥാപാത്രവുമാണ് ചിത്രത്തിൽ ഇരുവരുടെയും. ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്ന സാവിത്രിയുടെ ഭർത്താവും തമിഴ് സൂപ്പർതാരവുമായിരുന്ന ജെമിനി ഗണേശന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുൽഖർ സൽമാനാണ്. അർജുൻ റെഡ്ഢി എന്ന സിനിമയിലൂടെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച വിജയ് ദേവരക്കൊണ്ടയും തെന്നിന്ത്യൻ താരറാണി സാമന്തയും ചിത്രത്തിൽ ഒപ്പമുണ്ട്. ഏവരും ഉറ്റുനോക്കുന്ന മഹാനടിയിലെ വളരെ മികച്ച ചിത്രങ്ങളാണ് ഇതുവരെയും പുറത്തുവന്നിരിക്കുന്നത്.
ജീവിതകഥ പറയുന്ന ചിത്രമായതിനാൽ തന്നെ കാലഘട്ടവും പശ്ചാത്തലവുമെല്ലാം അതിമനോഹരമായി ചിത്രീകരിക്കുവാൻ സംവിധായകൻ വളരെയധികം പരിശ്രമിച്ചിട്ടുണ്ട് എന്ന് തന്നെയാണ് പുറത്തുവരുന്ന ഓരോ സ്റ്റില്ലുകളും നൽകുന്ന സൂചന. ജെമിനി ഗണേശൻ ആയി എത്തിയ ദുൽഖർ സൽമാന്റെയും കീർത്തി സുരേഷിന്റെയും വ്യത്യസ്ത ഗെറ്റപ്പും രൂപ മാറ്റവുമെല്ലാം വളരെ മനോഹരമായി പകർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ നായികയായ കീർത്തി സുരേഷ് പഴമയുണർത്തുന്ന വസ്ത്രങ്ങളണിഞ്ഞാണ് എത്തിയത്. വലിയ കൈയ്യടികളോടുകൂടിയാണ് ഓഡിയോ ലോഞ്ചിൽ തെലുങ്ക് സിനിമ താരങ്ങൾ ദുൽഖറിനെ വരവേറ്റത്. ഭാഷ വശമില്ലാത്ത ദുൽഖർ സൽമാൻ ചിത്രത്തിനായി ഒട്ടേറെ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ചിത്രത്തിന്റെ ഡബ്ബിങിനായി തെലുങ്ക് പഠിച്ച ദുൽഖർ സൽമാൻ ചിത്രം, സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കീർത്തി സുരേഷും ദുൽഖർ സൽമാനും ഇത്രയേറെ പ്രതീക്ഷയർപ്പിക്കുന്ന ചിത്രം ഈയടുത്ത് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ചിത്രം തെന്നിന്ത്യയിൽ വമ്പൻ റിലീസായി എത്തിക്കുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്. സെൻസറിംഗ് പൂർത്തിയായ ചിത്രം മെയ് ഒമ്പതിന് തിയേറ്ററുകളിലെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.