കോലമാവ് കോകില, ഡോക്ടർ എന്നീ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ നെൽസൺ തമിഴിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന സംവിധായകരിലൊരാളായി വിലയിരുത്തപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രം അദ്ദേഹമൊരുക്കുന്നത്. എന്നാൽ വലിയ ഹൈപ്പിൽ വന്ന ബീസ്റ്റ് വളരെ മോശം അഭിപ്രായങ്ങളാണ് ഉണ്ടാക്കിയത്. അതോടെ നെൽസൺ എന്ന സംവിധായകനെ ഏവരും എഴുതിത്തള്ളി. പക്ഷെ നേരത്തെ പ്രഖ്യാപിച്ച തന്റെ ജയിലറിൽ നിന്നും നെൽസൺ മാറരുത് എന്ന രജനികാന്തിന്റെ നിലപാടും പിന്തുണയും കൂടി ചേർന്നപ്പോൾ, ഇപ്പോഴിതാ ജയിലർ എന്ന മഹാവിജയവുമായി തിരിച്ചു വന്നിരിക്കുകയാണ് നെൽസൺ. രജനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ എന്നീ സൂപ്പർ താരങ്ങളും അതിഥി വേഷത്തിൽ ജയിലറിലെത്തി കയ്യടി നേടി.
ഇപ്പോഴിതാ ഈ ചിത്രം റിലീസ് ചെയ്ത ശേഷം തന്നെ മോഹൻലാൽ, ശിവരാജ് കുമാർ എന്നിവർ വിളിച്ചിരുന്നു എന്നും, ചിത്രത്തിനും അവരുടെ കഥാപാത്രങ്ങൾക്കും കിട്ടുന്ന പ്രേക്ഷക പ്രതികരണത്തിൽ ഇരുവരും സന്തുഷ്ടരാണെന്നും നെൽസൺ വെളിപ്പെടുത്തി. മാത്രമല്ല, ചെറിയ വേഷങ്ങൾ അല്ലാതെ ഇവരെ വെച്ച് വലിയ ചിത്രങ്ങൾ ചെയ്യാൻ അവർ തന്നെ ആഗ്രഹം പ്രകടിപ്പിക്കുന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും നെൽസൺ പറയുന്നു. താൻ മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരുടെ വലിയ ആരാധകൻ ആണെന്നും, അവരെ വെച്ച് ഒരു ഷോട്ട് എങ്കിലും സംവിധാനം ചെയ്യണമെന്ന ആഗ്രഹമാണ് ജയിലറിൽ അവർക്കു വേണ്ടി കഥാപാത്രങ്ങളുണ്ടാക്കാനുള്ള ഒരു കാരണമെന്നും നെൽസൺ സൂചിപ്പിച്ചു. അവരെ പോലെ വലിയ ലെഗസി ഉള്ള നടൻമാർ വരുമ്പോൾ അവരെ ദുരുപയോഗം ചെയ്യാതെ അവർ അർഹിക്കുന്ന വലിപ്പവും ആദരവും കൊടുത്തു വേണം അവരെ അവതരിപ്പിക്കാനെന്നും നെൽസൺ പറയുന്നു. മോഹൻലാൽ ജയിലറിൽ അവതരിപ്പിച്ച മാത്യു എന്ന ഡോൺ കഥാപാത്രത്തെ പ്രധാന കഥാപാത്രമാക്കി ഒരു ചിത്രം വേണമെന്ന ആവശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ ഇടയിൽ ശ്കതമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.