മമ്മൂട്ടി നായകനായ രാജാധി രാജ എന്ന ചിത്രമൊരുക്കി ആറു വർഷം മുൻപാണ് അജയ് വാസുദേവ് എന്ന സംവിധായകന്റെ അരങ്ങേറ്റം. അതിനു ശേഷം മമ്മൂട്ടിയെത്തന്നെ നായകനാക്കി മാസ്റ്റർപീസ് എന്ന ചിത്രവും അജയ് വാസുദേവ് ഒരുക്കി. തമിഴ്- തെലുങ്ക് സിനിമകളുടെ ശൈലിയിൽ പക്കാ മാസ്സ് ചിത്രങ്ങൾ ഒരുക്കാൻ ആണ് തനിക്ക് താൽപ്പര്യം എന്നു ഈ സംവിധായകൻ പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മെഗാ സ്റ്റാർ മമ്മൂട്ടിയെത്തന്നെ നായകനാക്കി ഷൈലോക്ക് എന്ന പുതിയ ചിത്രവുമായി എത്തുകയാണ് അജയ് വാസുദേവ്. ഈ ചിത്രവും പതിവ് പോലെ തന്റെ ശൈലിയിൽ ഉള്ള മാസ്സ് മസാല എന്റർടൈന്മെന്റ് മൂവി ആയാണ് ഈ സംവിധായകൻ ഒരുക്കിയിരിക്കുന്നത്. നാളെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തെ കുറിച്ചു വമ്പൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് ഉള്ളത്.
മമ്മുക്കയെ വെച്ചു മാത്രമാണ് ഇതുവരെ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത് എങ്കിലും മലയാളത്തിലെ മറ്റൊരു മെഗാ താരമായ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കിയും ചിത്രമൊരുക്കാൻ ആഗ്രഹം ഉണ്ടെന്നു പറയുകയാണ് അജയ് വാസുദേവ്. അജയ് വാസുദേവിന്റെ വാക്കുകൾ ഇങ്ങനെ, സിനിമ കണ്ടുതുടങ്ങുന്ന കാലം മുതലേ നമ്മൾ കാണുന്നത് മമ്മൂക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങളാണ്. നല്ലൊരു സബ്ജക്ട് ഒത്തുവന്നാൽ, അത് ലാലേട്ടന് ഇഷ്ടമായാൽ തീർച്ചയായും അദ്ദേഹത്തെ വച്ച് ഒരു പടം ഞാൻ ചെയ്യും. പിന്നെ എടുക്കാൻ പോകുന്നത് എന്ത് തന്നെയായാലും ഒരു മാസ് ചിത്രം തന്നെ ആയിരിക്കുമെന്നതിൽ സംശയമില്ല. ഏതായാലും ഇപ്പോൾ ഷൈലോക്കിനായുള്ള കാത്തിരിപ്പിൽ ആണ് മമ്മൂട്ടി ആരാധകർ. നവാഗതരായ അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവരാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.