[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എന്റെ കഷ്ടകാല സമയത്തു എന്നെ ഏറ്റവുമധികം സഹായിച്ച മനുഷ്യനാണ് ദുൽഖർ സൽമാൻ; തുറന്നു പറഞ്ഞു മിഥുൻ മാനുവൽ തോമസ്

ഇപ്പോൾ അഞ്ചാം പാതിരാ എന്ന കുഞ്ചാക്കോ ബോബൻ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടിയതോടെ മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകൻ മലയാള സിനിമാ പ്രേക്ഷകരുടെ പ്രീയപ്പെട്ടവനായി മാറി കഴിഞ്ഞു. ആട് ഒരു ഭീകര ജീവിയാണ്, ആട് 2, അലമാര, ആൻ മരിയ കലിപ്പിലാണ്, അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ് എന്നിവയൊരുക്കിയ മിഥുന്റെ ആറാം ചിത്രമായിരുന്നു അഞ്ചാം പാതിര. ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ മിഥുൻ മാനുവൽ തോമസുമായി നടത്തിയ അഭിമുഖത്തിൽ, ഇപ്പോൾ ഏത് താരത്തിന്റെ വേണമെങ്കിലും ഡേറ്റ് കിട്ടുന്ന ഒരു പൊസിഷനിൽ എത്തിയില്ലേ എന്ന ചോദ്യത്തിന് മിഥുൻ പറഞ്ഞ മറുപടി ഏറെ ശ്രദ്ധ നേടുകയാണ്.

ലാലേട്ടനോട് ഒരു കഥ പറയാൻ ശ്രമിച്ചിട്ട് ഇതുവരെ നടന്നില്ല എന്ന് പറഞ്ഞ മിഥുൻ പറയുന്നത് തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ദുൽഖറിന്റെപോലും ഡേറ്റ് കിട്ടാൻ പ്രയാസമാണെന്നാണ്. ആൻ മരിയ കലിപ്പിലാണ് എന്ന മിഥുൻ മാനുവൽ തോമസ്- സണ്ണി വെയ്ൻ ചിത്രത്തിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തിയിരുന്നു. തന്റെ കഷ്ടകാല സമയത്തു തന്നെ സഹായിച്ച വ്യക്തിയാണ് ദുൽഖർ എന്നും മിഥുൻ പറഞ്ഞു. തന്റെ അടുത്ത സുഹൃത്തുക്കൾ ആയ ജയസൂര്യ, കുഞ്ചാക്കോ ബോബൻ എന്നിവരുടെയടുത്തു പോലും ചെന്നാൽ ഡേറ്റ് കിട്ടാൻ പ്രയാസമാണെന്നും കാരണം ഇവരെല്ലാം വളരെയധികം തിരക്കുള്ള നടന്മാരാണെന്നും മിഥുൻ വിശദീകരിക്കുന്നു. ആട് 3, ഒരു ആക്ഷൻ ത്രില്ലർ എന്നിവയാണ് ഇപ്പോൾ മിഥുൻ പ്ലാൻ ചെയ്യുന്ന അടുത്ത ചിത്രം. അതുപോലെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം, ടർബോ പീറ്റർ എന്ന ജയസൂര്യ ചിത്രമെന്നിവ ഉപേക്ഷിച്ചുവെന്ന കാര്യവും മിഥുൻ ഈ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഫോട്ടോ കടപ്പാട്: Ajmal Photography

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

23 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

24 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.