സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ്സ് ചിത്രമായ കടുവ റിലീസിനൊരുങ്ങുകയാണ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ഈ ചിത്രം ജൂൺ മുപ്പതിനാണ് റിലീസ് ചെയ്യാനിരുന്നതെങ്കിലും പിന്നീട് റിലീസ് ജൂലൈ ഏഴിലേക്കു മാറ്റുകയായിരുന്നു. ജിനു എബ്രഹാം തിരക്കഥ രചിച്ച ഈ ചിത്രം പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗവും അതുപോലെ ഒന്നാം ഭാഗവും ആലോചനയിലുണ്ടെന്നു രചയിതാവ് ജിനു എബ്രഹാം പറയുകയാണ്. ദീപികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജിനു എബ്രഹാം മനസ്സ് തുറക്കുന്നത്. കടുവയുടെ ഒരു പ്രീക്വല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും, അതിൽ പറയാൻ ആഗ്രഹിക്കുന്നത് കടുവയുടെ അപ്പൻ കടുവയായ കടുവാക്കുന്നേല്‍ കോരുത് മാപ്പിളയുടെ കഥയാണെന്നും ജിനു വിശദീകരിക്കുന്നു. ഈ സിനിമയില്‍ തന്നെ കടുവാക്കുന്നേല്‍ കോരുത് മാപ്പിള എന്ന എന്ന കഥാപാത്രത്തെക്കുറിച്ച് പല സമയത്തും പരാമർശിക്കുന്നുണ്ടെന്നും ജിനു പറയുന്നു.
മലയാളത്തിലെ മെഗാ താരങ്ങളിൽ ഒരാളായ മോഹൻലാലോ മമ്മൂട്ടിയോ ആ വേഷം ചെയ്യണമെന്ന് തനിക്കാഗ്രഹമുണ്ടെന്നും ജിനു എബ്രഹാം പറഞ്ഞു. അന്‍പതുകളിലെയും അറുപതുകളിലെയും പാലാ, മുണ്ടക്കയത്തിന്റെ, അവിടുത്തെ കുടിയേറ്റത്തിന്റെ കഥയാണതെന്നും, പക്ഷെ അത് സെറ്റ് ആയി അവരോടു പറഞ്ഞു, അവർക്കു കൂടി ഇഷ്ടപെട്ടാൽ മാത്രമേ അങ്ങനെയൊരു സിനിമ നടക്കൂ എന്നും അദ്ദേഹം വെളിപ്പെടുത്തി. അതുപോലെ കടുവയുടെ രണ്ടാം ഭാഗമെന്ന നിലയിൽ ഒരു ചിത്രം ചെയ്യാനുമാഗ്രഹമുണ്ടെന്നും കടുവയുടെ അവസാന സീന്‍ കാണുമ്പോള്‍ ഇതിനൊരു രണ്ടാം ഭാഗം വന്നാൽ ന്നായിരിക്കുമെന്നു പ്രേക്ഷകർക്കും തോന്നുമെന്നും ജിനു പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.