[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ പോസ്റ്റർ ദുൽഖറിന്റെ ചിത്രത്തിന്റെ കോപ്പിയല്ല; വാരിസ് ഫസ്റ്റ് ലുക്കിനെതിരെയുള്ള വ്യാജ പ്രചാരണത്തിന് മറുപടിയുമായി ടെക്സ്റ്റൈൽ ബ്രാൻഡ്

ദളപതി വിജയ് നായകനായി എത്തുന്ന അറുപത്തിയാറാമത് ചിത്രമാണ് വാരിസ്. ഈ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് പോസ്റ്റർ, മറ്റു പോസ്റ്ററുകളെന്നിവ ഏതാനും ദിവസങ്ങൾക്കു മുൻപ് ദളപതിയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്തു വന്നത്. അതിൽ തന്നെ ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതിലെ ദളപതിയുടെ ഗെറ്റപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. എക്സികുട്ടീവ് ലുക്കിലാണ് വിജയ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്‌. എന്നാൽ ഇത് വന്നപ്പോൾ മുതൽ തന്നെ, ഈ ലുക്ക് ഓട്ടോ എന്ന ടെക്സ്റ്റൈൽ ബ്രാൻഡിന് വേണ്ടി, അതിന്റെ ബ്രാൻഡ് അംബാസ്സഡർമാരിൽ ഒരാളായ ദുൽഖറിന്റെ ഫോട്ടോഷൂട്ടിൽ നിന്ന് കോപ്പിയടിച്ചതാണെന്ന മട്ടിലുള്ള ആരോപണവും അതിനൊപ്പം ഇതേ ലുക്കിൽ ദുൽഖർ ഇരിക്കുന്ന ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാലിപ്പോൾ ആ വാദം തെറ്റാണെന്നു വ്യക്തമാക്കിക്കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് ഓട്ടോ എന്ന ടെക്സ്റ്റൈൽ ബ്രാൻഡിന്റെ ഒഫീഷ്യൽ ടീം തന്നെയാണ്.

വാരിസ് ലുക്ക് കോപ്പി അല്ലെന്നും, അതേ ലുക്കിൽ ദുൽഖർ ഇരിക്കുന്ന ഫോട്ടോ ആരോ വ്യാജമായി ഉണ്ടാക്കിയതാണെന്നും അവർ വെളിപ്പെടുത്തി. ദളപതി വിജയ്ക്കും, വാരിസ് എന്ന ചിത്രത്തിനും അവർ വിജയാശംസകളും നേർന്നിട്ടുണ്ട്. സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകൻ വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള തെലുങ്കു നിർമ്മാതാവായ ദിൽ രാജുവാണ്. പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ദളപതി ഇരട്ട വേഷമാണ് ചെയ്യുന്നതെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. രശ്‌മിക മന്ദാനയാണ് ഇതിൽ ദളപതിയുടെ നായികാ വേഷം ചെയ്യുന്നത്. ബോസ് തിരിച്ചു വരുന്നു എന്ന ക്യാപ്‌ഷനോടെയാണ് ഇതിലെ വിജയ്‌യുടെ മൂന്നു ലുക്കുകൾ പുറത്തു വിട്ടത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.