[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിജയ് കേരളത്തിലും സൂപ്പർ സ്റ്റാർ; മനസ്സ് തുറന്ന് പൃഥ്വിരാജ്

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനിപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ കടുവയുടെ പ്രമോഷന്റെ തിരക്കിലാണ്. പാൻ ഇന്ത്യൻ ചിത്രമായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പ്രമോഷന്റെ ഭാഗമായി ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ ദളപതി വിജയ്‌യെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിജയ്‌യുടെ മാസ്സ് ചിത്രങ്ങളെ കുറിച്ചും അദ്ദേഹത്തിന് കേരളത്തിലുള്ള ജനപ്രീതിയെ കുറിച്ചുമാണ് പൃഥ്വിരാജ് സുകുമാരൻ സംസാരിക്കുന്നത്, ഇന്ന് കേരളത്തിലെ ഒരു സൂപ്പർ സ്റ്റാർ ചിത്രം റിലീസ് ചെയ്യുമ്പോൾ കിട്ടുന്ന അതേ വരവേൽപ്പാണ് ഒരു വിജയ് ചിത്രം ഇവിടെ റിലീസ് ചെയ്യുമ്പോൾ കിട്ടുന്നതെന്നാണ് പൃഥ്വിരാജ് പറയുന്നത്.

വിജയ് ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിക്കുന്ന എന്തോ ഒന്നുണ്ടെന്നും, അത് കൃത്യമായി കൊടുക്കാൻ വിജയ്ക്ക് സാധിക്കുന്നത് കൊണ്ടാണ് തുടർച്ചയായി വലിയ വിജയങ്ങളുണ്ടാക്കാനും, വലിയ മാർക്കറ്റ് സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിക്കുന്നതെന്നു പൃഥ്വിരാജ് വിശദീകരിക്കുന്നു. വിജയ് തിരക്കഥ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് തനിക്കറിയാൻ ആഗ്രഹമുണ്ടെന്ന് പണ്ടൊരിക്കൽ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. എങ്ങനെയാണു ഒരു ചിത്രം പ്രേക്ഷകർക്ക് ഇഷ്ടപെടുമെന്നു തിരിച്ചറിഞ്ഞു അത് തിരഞ്ഞെടുക്കുന്നതെന്നതാണ് പൃഥ്വിരാജ് ചോദിക്കുന്നത്. ഏതായാലും ദളപതി വിജയ്‌യെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഏറെ ആവേശത്തോടെയാണ് വിജയ് ആരാധകർ സ്വീകരിക്കുന്നത്. ഈ അടുത്തിടെ റിലീസ് ചെയ്ത കമൽ ഹാസൻ ചിത്രം വിക്രം കേരളത്തിലെ ഏറ്റവും വലിയ തമിഴ് ഗ്രോസ്സർ ആവുന്നതിനു മുൻപ് വരെ വിജയ് ചിത്രങ്ങളായിരുന്നു തമിഴിൽ നിന്ന് വന്നു ഇവിടെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരുന്നത്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.