യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഒരു കടുത്ത മോഹൻലാൽ ആരാധകനാണ് താൻ എന്നും അതുകൊണ്ടു തന്നെ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തണം എന്നാണ് ആഗ്രഹം എന്നും വർഷങ്ങൾക്കു മുൻപേ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ആ ആഗ്രഹം പൃഥ്‌വി പൂർത്തിയാക്കി കഴിഞ്ഞു. ലൂസിഫർ എന്ന തന്റെ ആദ്യ സംവിധാന സംരംഭം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുകയും ആ ചിത്രം ഈ വരുന്ന മാർച്ചിൽ റിലീസ് ആവാൻ പോവുകയുമാണ്. അങ്ങനെയിരിക്കെ ആണ് കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക് ലൈവിൽ മമ്മൂട്ടിയെ വെച്ച് എന്നാണ് ഒരു സിനിമ എന്നത് ഒരു ആരാധകൻ പൃഥ്വിരാജ് സുകുമാരനോട് ചോദിച്ചത്.
മമ്മൂട്ടിയോട് ഒപ്പമുള്ള സിനിമയും തന്റെ സ്വപ്നങ്ങളിൽ ഒന്നാണെന്നും അദ്ദേഹം ലോകം കണ്ട മികച്ച നടന്മാരിൽ ഒരാളാണെന്നും പൃഥ്‌വി പറയുന്നു . അദ്ദേഹത്തെ വെച്ച് താൻ എന്നെങ്കിലും ഒരു ചിത്രം ചെയ്യുകയാണെങ്കിൽ അത് മമ്മൂട്ടി എന്ന നടനോടുള്ള ഒരു ആദരവ് ആയിരിക്കും എന്നും അത് കൊണ്ട് തന്നെ അദ്ദേഹത്തെ അർഹിക്കുന്ന ഒരു മികച്ച തിരക്കഥ ലഭിക്കാൻ ആയി കാത്തിരിക്കുകയാണ് എന്നും പൃഥ്‌വി പറയുന്നു. അദ്ദേഹത്തെ പോലെ ഒരു നടനെ വെച്ച് വെറുതെ ഒരു ചിത്രം ഒരുക്കാൻ പറ്റില്ലെന്നും അങ്ങനെ ചെയ്താൽ അത് താൻ അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമായിരിക്കും എന്നും പൃഥ്വിരാജ് പറഞ്ഞു . ഇന്ന് പൃഥ്വിരാജ് നായകനായ നയൻ എന്ന ബിഗ് ബജറ്റ് ചിത്രം തീയേറ്ററുകളിൽ എത്തുകയാണ്. ജെനൂസ് മുഹമ്മദ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം തന്റെ പുതിയ പ്രൊഡക്ഷൻ ബാനറിൽ നിർമ്മിച്ചതും പൃഥ്വിരാജ് തന്നെയാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.