മലയാളത്തിലെ നിലവിലുള്ള ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ പുലി മുരുകൻ. ഉദയ കൃഷ്ണ രചിച്ച് വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം 2016 ലാണ് റിലീസ് ചെയ്തത്. അതിന് ശേഷം മോഹൻലാലും വൈശാഖും ഉദയ കൃഷ്ണയും ഒന്നിച്ച ചിത്രമാണ് മോണ്‍സ്റ്റർ. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ള ഈ ചിത്രം സെപ്റ്റംബർ 30 ന് പൂജ റിലീസായി തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപെടുന്നത്. പുലി മുരുകൻ എന്ന ചിത്രം നേടിയ വിജയവും അത് നൽകുന്ന പ്രതീക്ഷയുടെ ഭാരവും ഈ ചിത്രത്തെ ബാധിക്കില്ലെന്നാണ് വൈശാഖ് പറയുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷ, സിനിമയുടെ മേക്കിംഗിനെയോ അതിന്റെ കഥയെയോ ബാധിക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു എന്നും സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വിടാത്തത് അത് കൊണ്ടാണെന്നും വൈശാഖ് വെളിപ്പെടുത്തി.
കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ ഈ ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വൈശാഖ് മനസ്സ് തുറന്നത്. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് വലിയ വെല്ലുവിളി നിറഞ്ഞ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആവശ്യമായി വന്ന ചിത്രമായിരുന്നു ഇതെന്നും, റിലീസ് വൈകാൻ അതുമൊരു കാരണമായി മാറിയെന്നും വൈശാഖ് പറഞ്ഞു. 9 മാസത്തോളം ഇതിന് പോസ്റ്റ് പ്രൊഡക്ഷൻ ആവശ്യമായി വന്നെന്നും അദ്ദേഹം വിശദീകരിച്ചു. ഇതൊരു സോംബി ചിത്രമാണെന്ന വാർത്തകൾ തള്ളി കളഞ്ഞ വൈശാഖ് ഇതൊരു ത്രില്ലറാണെന്നാണ് പറയുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ലക്കി സിങ് എന്ന പഞ്ചാബി കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. ലക്ഷ്മി മാഞ്ചു, ഹണി റോസ്, സുദേവ് നായർ തുടങ്ങി ഒരു മികച്ച താരനിര ഈ ചിത്രത്തിന്റെ ഭാഗമാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.