മലയാളത്തിലെ ഇപ്പോഴത്തെ ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ പുലി മുരുകൻ. ഉദയ കൃഷ്ണ രചിച്ചു വൈശാഖ് ഒരുക്കിയ ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ നൂറു കോടി ഗ്രോസ് നേടിയ ചിത്രമാണ്. അതിനു ഒരു രണ്ടാം ഭാഗം വരുന്നു എന്നുള്ള വാർത്തകൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ വൈശാഖ്. പുലിമുരുകന്റെ രണ്ടാം ഭാഗത്തെ പറ്റി ആലോചിച്ചിട്ടില്ല എന്നാണ് വൈശാഖ് പറയുന്നത്. സംവിധായകനെന്ന നിലയില്‍ താനോ അതുപോലെ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും അത് ഒരു വണ്‍ ടൈം വണ്ടര്‍ ആയി ചെയ്ത സിനിമയാണെന്നും വൈശാഖ് വിശദീകരിക്കുന്നു. അതിനെ കുറിച്ചൊരു ചര്‍ച്ച നടത്തിയിട്ടേയില്ല എന്നും, അതുപോലെ പ്രായോഗികമായി അതിന് എത്രത്തോളം സാധ്യത ഉണ്ടെന്ന് അറിയില്ല എന്നും വൈശാഖ് പറയുന്നു.
അതുപോലെ തന്നെ മമ്മൂട്ടി നായകനായ പോക്കിരി രാജ, മധുര രാജ എന്നിവക്ക് ശേഷം അതിന്റെ മൂന്നാം ഭാഗം ആയി വരും എന്ന് പ്രതീക്ഷിക്കപ്പെടുന്ന മിനിസ്റ്റർ രാജയും പ്ലാൻ ചെയ്തിട്ടുള്ള ഒരു ചിത്രം അല്ല എന്നാണ് വൈശാഖ് പറയുന്നത്. മധുരരാജ സിനിമ അവസാനിക്കുന്ന സമയത്ത് മിനിസ്റ്റര്‍ രാജാ എന്നൊരു കാര്‍ഡ് കാണിച്ചത്, അതിനൊരു തുടര്‍ച്ച ഉണ്ടാവുക എന്ന സാധ്യതയെ മാത്രമാണ് സൂചിപ്പിച്ചത് എന്നും അങ്ങനെ ഒരു മൂന്നാം ഭാഗം ഇപ്പോൾ ചിന്തിക്കുന്നു പോലുമില്ല എന്നും വൈശാഖ് പറയുന്നു. മമ്മുക്കയെ വെച്ച് ഇനി ചെയ്യാൻ പോകുന്നത് അമേരിക്കയിൽ ഷൂട്ട് ചെയ്യുന്ന ന്യൂയോർക്ക് എന്ന ചിത്രമാണെന്നും വൈശാഖ് പറഞ്ഞു. കോവിഡ് കാരണം നിന്ന് പോയ ആ പ്രൊജക്റ്റ് എല്ലാം ശരിയാവുന്ന ഏതെങ്കിലും സമയത്തു ഓൺ ആവുമായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രമാണ് വൈശാഖിന്റെ ഇനി വരാനുള്ള വലിയ ചിത്രം. അതിനു മുൻപ് നൈറ്റ് ഡ്രൈവ് എന്ന വൈശാഖ് ചിത്രം മാർച്ച് പതിനൊന്നിന് റിലീസ് ആവും.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
This website uses cookies.