[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മാറ്റങ്ങൾക്കു തുടക്കമിട്ടു പുതിയ പരസ്യ ചിത്രം; കയ്യടി നേടി എർത്തി ആയുർവേദ..!

എർത്തി ആയുർവേദ എന്ന എന്ന കമ്പനിയുടെ ഏറ്റവും പുതിയ പരസ്യ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറൽ ആവുന്നത്. വുമൺസ് ഡേ ആഘോഷിക്കുന്ന ഈ ദിവസം, ട്രാൻസ്‌ജെൻഡർ ആയവരുടെ അവകാശങ്ങളെ കൂടി ഓർമിപ്പിച്ചു കൊണ്ടുള്ള പരസ്യ ചിത്രമാണ് എർത്തി ആയുർവേദ പുറത്തു വിട്ടിരിക്കുന്നത്. ഈ ദിവസം അവർക്കു കൂടി ഉള്ളത് ആണെന്നും സമൂഹത്തിലെ എല്ലാവർക്കും ഉള്ള എല്ലാ അവകാശങ്ങളും അവർക്കും ഉണ്ടെന്നും ഈ പരസ്യ ചിത്രം സൂചിപ്പിക്കുന്നു. വളരെ മനോഹരമായാണ് ആ ആശയം അവർ തങ്ങളുടെ പുതിയ പരസ്യത്തിലൂടെ പുറത്തു കൊണ്ട് വന്നിരിക്കുന്നത്. സമൂഹത്തിൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ട്, എല്ലാവരേയും മനസ്സ് കൊണ്ട് സ്വീകരിക്കാൻ സമൂഹം തയ്യാറാവുന്നുണ്ട്. അതുകൊണ്ട് തന്നെ അത്തരം മാറ്റങ്ങൾക്കു പരസ്യ രംഗത്തും ഒരു വലിയ തുടക്കം ആവുകയാണ് എർത്തി ആയുർവേദ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന ഈ പരസ്യ ചിത്രത്തിലൂടെ.

നൂറു ശതമാനം കെമിക്കൽ ഫ്രീ ആയ സൗന്ദര്യ വർധക ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നവർ ആണ് എർത്തി ആയുർവേദ. കേശ സംരംക്ഷണം, ചർമ്മ സംരക്ഷണം, ശരീര സംരക്ഷണം എന്നിവക്ക് വേണ്ടിയുള്ള വ്യത്യസ്ത ഉത്പന്നങ്ങൾ ആണ് അവർ വിപണിയിൽ എത്തിക്കുന്നത്. സൗന്ദര്യ വര്ധനവുമായി ബന്ധപ്പെട്ടുള്ള എല്ലാത്തരം ഉത്പന്നങ്ങളും കെമിക്കൽ ഫ്രീ ആയി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട് ഇവർ. സെലിബ്രിറ്റി വനിതകൾ ആയ ജിലു ജോസെഫ്, സുരഭി ലക്ഷ്മി, മിർന്ന മേനോൻ, മോണിക്ക ലാൽ, അമൃത സുരേഷ്, പൂജിത മേനോൻ, എന്നിവരൊക്കെ എർത്തി ആയുർവേദയുടെ സംതൃപ്തരായ ഉപഭോക്താക്കൾ ആണ്. ഏതായാലും ഈ വുമൺസ് ഡേയിൽ വളരെ വിപ്ലവകരമായ ഒരു മാറ്റവുമായാണ് അവർ മുന്നോട്ടു വന്നിരിക്കുന്നത് എന്ന് തന്നെ പറയണം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.