മലയാളത്തിലെ നിലവിലെ ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന സിനിമയാണ് മോഹൻലാൽ നായകനായി അഭിനയിച്ച പുലി മുരുകൻ. ആ ചിത്രം ഒരുക്കിയ വൈശാഖ് അതിനു ശേഷം മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മധുര രാജ എന്ന സൂപ്പർ ഹിറ്റ് ചിത്രവും ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. നൈറ്റ് ഡ്രൈവ് എന്നാണ് തന്റെ പുതിയ ചിത്രത്തിന്റെ പേര് എന്നും ഈ ചിത്രം ഉടനെ ചിത്രീകരണം ആരംഭിക്കുകയാണ് എന്നും വൈശാഖ് പ്രഖ്യാപിച്ചു. റോഷൻ മാത്യു, ഇന്ദ്രജിത് സുകുമാരൻ, അന്ന ബെൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളൈ ആണ്. രണ്ടു വര്ഷം മുൻപ് തന്നോട് പറഞ്ഞ തിരക്കഥയാണ് ഇതിന്റേത് എന്നും ആ നിമിഷം മുതൽ താനിത് ചെയ്യാൻ കാത്തിരിക്കുകയാണ് എന്നും വൈശാഖ് തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു. ആൻ മെഗാ മീഡിയയുടെ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഷാജി കുമാർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് സുനിൽ എസ് പിള്ളൈ ആണ്. ജോസെഫിലൂടെ ജനപ്രിയനായ രെഞ്ജിൻ രാജ് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഈ പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും വൈശാഖ് പുറത്തു വിട്ടിട്ടുണ്ട്. ഒരു ത്രില്ലർ ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്ററും ടൈറ്റിൽ ടാഗ് ലൈനും നമ്മുക്ക് നൽകുന്നത്. ഇത് കൂടാതെ മമ്മൂട്ടി നായകനായ ന്യൂ യോർക്ക്, ആശീർവാദ് സിനിമാസ് അമ്മക്ക് വേണ്ടി നിർമ്മിക്കുന്ന ചിത്രം, നിവിൻ പോളി നായകനാവുന്ന ചിത്രം, ഉണ്ണി മുകുന്ദൻ നായകനാവുന്ന ബ്രൂസ് ലീ എന്നിവ വൈശാഖ് സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ഒരു മോഹൻലാൽ ചിത്രവും വൈശാഖ് ചെയ്യുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.