[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുതിയ ചിത്രത്തിനായി വമ്പൻ വർക് ഔട്ടുമായി ടോവിനോ തോമസ്; വീഡിയോ കാണാം..!

മലയാള സിനിമയുടെ പുതു തലമുറയിലെ ഏറ്റവും ജനപ്രിയരായ താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിൽ ഉള്ള ടോവിനോയുടെ പുതിയ ചിത്രം ഈ അടുത്തിടെ ആണ് റിലീസ് ആയത്. സോണി ലൈവ് എന്ന ഒറ്റിറ്റി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത കാണേക്കാണേ എന്ന ചിത്രമാണ് അത്. സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം സംവിധാനം ചെയ്തത് ഉയരെ എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ മനു അശോകൻ ആണ്. മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ ടോവിനോ കാഴ്ച വെച്ചിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടോവിനോയുടെ പുതിയ വർക് ഔട്ട് വീഡിയോ ആണ്.

ടോവിനോ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച ഈ വീഡിയോയിൽ വമ്പൻ വർക് ഔട്ട് രീതികൾ ആണ് കാണാൻ സാധിക്കുന്നത്. മസിലുകൾ കൊണ്ട് കടഞ്ഞെടുത്ത ശരീരമാണ് ഇപ്പോൾ ടോവിനോ തോമസിന് ഉള്ളത്. വർഷങ്ങളായി ജിമ്മിൽ കൃത്യമായി ദിവസവും സമയം ചെലവഴിക്കുന്ന ടോവിനോ തോമസ്, ശരീരത്തിന്റെ ആരോഗ്യ കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടു വീഴ്‍ചകളും നടത്താത്ത ആള് കൂടിയാണ്. ടോവിനോ തോമസിന്റെ ഒട്ടേറെ വർക് ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി വൈറലായി മാറിയിട്ടുണ്ട്. ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് സുകുമാരൻ, സുദേവ് നായർ, രാജീവ് പിള്ളൈ, ബാബുരാജ്, റിയാസ് ഖാൻ തുടങ്ങിയവരാണ് മലയാള സിനിമയിലെ പ്രമുഖരായ ജിമ്മൻമാർ എന്നു വേണമെങ്കിൽ നമ്മുക്ക് വിശേഷിപ്പിക്കാം. മിന്നൽ മുരളി, കുറുപ്പ്, തല്ലുമാല, വഴക്ക്, നാരദൻ, വരവ്, അജയന്റെ രണ്ടാം മോഷണം, കറാച്ചി 81, വാശി, അന്വേഷിപ്പിൻ കണ്ടെത്തും, 2403 ഫീറ്റ് എന്നിവയാണ് ഇപ്പോൾ ടോവിനോ തോമസ് കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.