[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു തല അജിത്; കാരണം ഇതാ..!

തമിഴകത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് തല അജിത്. ദളപതി വിജയ് കഴിഞ്ഞാൽ ഇന്ന് തമിഴിൽ ഏറ്റവും വലിയ താരമൂല്യമുള്ള നടനും തല അജിത് എന്ന് വിളിക്കുന്ന അജിത് കുമാർ ആണ്. തന്റെ പുതിയ ചിത്രമായ വാലിമൈ പൂർത്തിയാക്കിയ അജിത് അടുത്ത ചിത്രം ഏതെന്നു പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ അജിത് ആരാധകരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ തമിഴ് സിനിമാ വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്നത്. ഇനി കുറച്ചു നാൾ സിനിമയിൽ നിന്നും മാറി നിൽക്കാൻ ആണ് അജിത്തിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സിനിമയിൽ നിന്നും മാറി നിന്ന് ബൈക്കില്‍ ലോക സഞ്ചാരം ആരംഭിക്കാനൊരുങ്ങുകയാണ് താരം എന്നാണ് വാർത്ത. സിനിമ പോലെ തന്നെ വാഹനങ്ങളോടും ഏറെ ഇഷ്ടമുള്ള അജിത്, ബൈക്ക് യാത്രകള്‍ക്കും കാര്‍ റേസിംഗിനും സമയം കണ്ടെത്താറുമുണ്ട്. ബൈക്കിലുള്ള ലോക സഞ്ചാരത്തിന് മുന്നോടിയായി ലോക പ്രശസ്ത ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി അജിത് കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു.

ബൈക്കില്‍ 64 രാജ്യങ്ങള്‍ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് മാരല്‍. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാനും ലോകയാത്രയ്ക്കായുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കുന്നതിനുമായി ആണ് അജിത് ഡൽഹിയിൽ വെച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. ബിഎംഡബ്ല്യു ആര്‍ 1250 ജി എസ് ആണ് അജിത്ത് ഉപയോഗിക്കുന്ന വാഹനം. നേരത്തെ റഷ്യയില്‍ ബൈക്കില്‍ 10000 കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട് അജിത്. നേർക്കൊണ്ട പാർവൈ എന്ന സൂപ്പർ ഹിറ്റ് അജിത് ചിത്രം ഒരുക്കിയ എച്ച് വിനോദ് ആണ് അജിത്തിന്റെ അടുത്ത റിലീസ് ആയ വാലിമൈ ഒരുക്കിയിരിക്കുന്നതും. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഹുമ ഖുറേഷി, യോഗി ബാബു തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ബോണി കപൂർ ആണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.