നവാഗതനായ അനുരാജ് മനോഹർ ഒരുക്കിയ ഇഷ്‌ക് എന്ന ചിത്രം ഇപ്പോൾ മികച്ച വിജയം നേടി മുന്നോട്ടു പോവുകയാണ്. രതീഷ് രവി തിരക്കഥ രചിച്ച ഈ ചിത്രം ഇതിന്റെ സമകാലിക പ്രസക്തിയുള്ള പ്രമേയത്തിന്റെ പേരിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഷൈൻ നിഗം, ആൻ ശീതൽ, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചത് ഇ ഫോർ എന്റർടൈന്മെന്റ്‌സ് ന്റെ ബാനറിൽ മുകേഷ് ആർ മേഹത, സി വി സാരഥി എന്നിവരും എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപും ചേർന്നാണ്. ഒരുപാട് പേരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയ ഈ ചിത്രത്തിന് പ്രശംസയുമായി ഇപ്പോൾ എത്തിയിരിക്കുന്നത് എം എൽ എ ആയ വി ടി ബൽറാം ആണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.
വി ടി ബൽറാമിന്റെ വാക്കുകൾ ഇങ്ങനെ, “ഇഷ്ക്’ കണ്ടു. എംഎൽഎമാർക്കുള്ള പ്രത്യേക ഷോയ്ക്ക് സംവിധായകൻ അനുരാജ് മനോഹർ അടക്കമുള്ള അണിയറ പ്രവർത്തരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. സമകാലിക പ്രസക്തി ഏറെയുള്ളതാണ് പ്രമേയമെന്നതിൽ തർക്കമില്ല. സദാചാരപ്പോലീസിംഗും സ്വകാര്യതയിലേക്കുള്ള തുറിച്ചുനോട്ടവും ആണത്തധാരണകളുമൊക്കെ നമ്മുടെ സാംസ്കാരിക മുഖ്യധാരയായി തുടരുന്നിടത്തോളം ഇതുപോലുള്ള സിനിമകൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ‘സെക്സി ദുർഗ’യുമായുള്ള ആശയ സാമ്യം ഇതിനോടകം ചർച്ചയായിട്ടുണ്ട്. അവതരണം പലപ്പോഴും ‘കോക്ടൈലി’നേയും ഓർമ്മിപ്പിച്ചു. കഥയിൽ ചിലയിടത്ത് വേണ്ടത്ര യുക്തിഭദ്രത തോന്നിയില്ലെങ്കിലും പൊതുവിൽ തിരക്കഥ രതീഷ് രവി മനോഹരമാക്കി. ഒന്നാം പകുതിയിലെ അൽപം ലാഗ് മനപൂർവ്വമാണെന്ന് തോന്നുന്നു. ഇന്റർവെല്ലിനു ശേഷം അത് നല്ല നിലക്ക് പരിഹരിക്കപ്പെടുന്നുണ്ട്. കാസ്റ്റിംഗ് ഗംഭീരമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. ഷെയ്നും ഷൈനും ആൻ ശീതളും ലിയോണയും ജാഫർ ഇടുക്കിയുമൊക്കെ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയാക്കി. ഷൈൻ ടോം ചാക്കോക്ക് ചിലപ്പോഴൊക്കെ ഫഹദ് ഫാസിലിന്റെ ഛായ. ആണത്തമെന്ന പരികൽപ്പനയെ പൂർണ്ണമായി തള്ളിക്കളയുന്ന ക്ലൈമാക്സ് ശ്രദ്ധേയമാണ്. അനുരാജിനും മുഴുവൻ ടീമിനും പ്രത്യേക അഭിനന്ദനങ്ങൾ.”
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.