[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അന്നു 2 കോടി പ്രതിഫലം നിരസിക്കുവാനുള്ള കാരണം വ്യക്തമാക്കി സായി പല്ലവി…!!

കുറച്ചു നാൾ മുൻപാണ് ഒരു ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഉള്ള ഓഫ്ഫർ സായി പല്ലവി നിരസിച്ചത് വലിയ വാർത്ത ആയതു. ആ പരസ്യത്തിൽ അഭിനയിക്കാൻ 2 കോടി ആണ് സായി പല്ലവിക്ക് ഓഫർ ചെയ്തത് എങ്കിലും മേക് അപ് ചെയ്ത് അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞു താരം ആ ഓഫർ നിരസിക്കുകയായിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണവും സായി പല്ലവി വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരുകാലത്തു താൻ നേരിട്ട അരക്ഷിതാവസ്ഥകളും അതുപോലെ അപകർഷതാ ബോധവുമാണ് അതിനു കാരണം എന്നാണ് സായി പല്ലവി പറയുന്നത്. തന്നോട് അടുത്ത് നിൽക്കുന്ന ആളുകൾ തന്റെ മാതാപിതാക്കളും സഹോദരി പൂജയും സുഹൃത്തുക്കളും മാത്രമാണ് എന്നും തന്റെ അത്രേം നിറം ഇല്ല എന്ന അപകർഷതാ ബോധം തന്റെ സഹോദരി പൂജക്ക്‌ എപ്പോഴും ഉണ്ടായിരുന്നു എന്നും സായി പല്ലവി പറയുന്നു.

ഒരിക്കൽ താൻ പൂജയോട് നിറം വെക്കണം എങ്കിൽ പഴങ്ങളും പച്ചക്കറികളും ഒരുപാട് കഴിക്കണം എന്ന് പറയുകയും, അതിഷ്ടമല്ലാഞ്ഞിട്ടു കൂടി പൂജ അതൊക്കെ കഴിക്കാൻ തുടങ്ങി എന്നും സായി പല്ലവി പറയുന്നു. തന്നെക്കാൾ അഞ്ചു വയസ്സ് മാത്രം പ്രായം കുറവുള്ള ഒരു പെൺകുട്ടിയിൽ തന്റെ വാക്കുകൾ എത്രമാത്രം സ്വാധീനം ഉണ്ടാക്കി എന്ന് താൻ അന്ന് മനസ്സിലാക്കി എന്ന് സായി പല്ലവി ഓർത്തെടുക്കുന്നു. അത് കൊണ്ട് തന്നെ അത്തരം പരസ്യത്തിൽ അഭിനയിച്ചു കിട്ടുന്ന പണം തനിക്കു വേണ്ടെന്നും ചുറ്റുമുള്ള ആളുകളുടെ സന്തോഷത്തിനു വേണ്ട കാര്യങ്ങൾ ചെയ്യാൻ ആണ് താല്പര്യം എന്നും സായി പല്ലവി പറയുന്നു. ഓരോ ദേശക്കാർക്കും ഓരോ നിറം ഉണ്ടെന്നും ഓരോ തരത്തിൽ എല്ലാവരും സൗന്ദര്യം ഉള്ളവർ ആണെന്നും സായി പല്ലവി പറയുന്നു. പ്രേമം എന്ന സിനിമയിൽ അഭിനയിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ മുഖക്കുരു മാറാൻ താനും ഒരു നൂറു ക്രീം വാങ്ങി ഉപയോഗിച്ചേനെ എന്നും സായി പല്ലവി പറയുന്നു. തന്റെ ശബ്ദം പോലും ആണുങ്ങളുടേത് പോലെ ആണെന്നും അതിലും അപകർഷതാ ബോധം തനിക്കു തോന്നിയിട്ടുണ്ട് എന്നും സായി പല്ലവി പറയുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

11 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.