തമിഴ് സിനിമ ലോകം കാത്തിരുന്ന ചിത്രമായിരുന്നു തല അജിത് കുമാർ നായകനായ വിവേകം. തമിഴ് നാട്ടിൽ എന്ന പോലെ വമ്പൻ റിലീസായിരുന്നു കേരളത്തിലും വിവേകത്തിന് ലഭിച്ചത്.
പുലിമുരുകൻ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ നിമ്മാതാവായ ടോമിച്ചൻ മുളക്‌പാടമാണ് വിവേകം കേരളത്തിൽ റിലീസിന് എത്തിച്ചത്.
ആരാധകർക്ക് വേണ്ടിയുള്ള പതിവ് ശൈലിയിൽ ഒരു മാസ്സ് മസാല ചിത്രമായാണ് വിവേകവും ഒരുക്കിയിരിക്കുന്നത്.
ബാഹുബലി 2വിന്റെ റിലീസിനെ അനുസ്മരിപ്പിക്കുന്ന റിലീസാണ് വിവേകത്തിന് കേരളത്തിൽ ലഭിച്ചത്. കേരളത്തിലെ 309 സെന്ററുകളിൽ ആണ് ചിത്രം റിലീസിനെത്തിയത്. 1650 ഷോ ആദ്യ ദിവസം ചിത്രത്തിന് ലഭിച്ചു.
വിവേകത്തിന് ആദ്യ ദിനം കേരളത്തിൽ നിന്നും ലഭിച്ചത് 2 കോടി 87 ലക്ഷം രൂപ (28789770 രൂപ)യാണെന്ന് വിതരണക്കാരനായ ടോമിച്ചൻ മുളക്പാടം മാധ്യമങ്ങളോട് പറഞ്ഞു.
വലിയൊരു ഫാൻ ഫോളോവിങ് കേരളത്തിൽ ഇല്ലാത്ത അജിത്തിന്റെ ചിത്രത്തിന് ആദ്യ ദിനം ഇത്ര കലക്ഷൻ ലഭിക്കുക എന്നത് വലിയ നേട്ടമായാണ് കണക്കാക്കുന്നത്
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.