[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജഗപതി ബാബു ആദിയിൽ; അച്ഛന്റെ വില്ലൻ ഇനി മകനോടൊപ്പം..

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളും ബ്രഹ്മാണ്ഡ വിജയമായ മോഹൻലാലിൻറെ പുലി മുരുകനിലെ വില്ലനായി മലയാള സിനിമയിലും അരങ്ങേറിയ ജഗപതി ബാബു ഒരിക്കൽ കൂടി മലയാള സിനിമയിൽ എത്തുകയാണ്. മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് ജഗപതി ബാബു വീണ്ടും മലയാളത്തിൽ എത്തുന്നത് എന്നാണ് വാർത്തകൾ വരുന്നത്. അച്ഛന്റെ വില്ലനായി മലയാളത്തിൽ അരങ്ങേറിയ ഈ താരം ഇനി മകന്റെ വില്ലനായി ആദിയിൽ വരുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇപ്പോൾ സിനിമാ പ്രേമികൾ.

ഒരു ഫാമിലി ആക്ഷൻ ത്രില്ലറായാണ് ജീത്തു ജോസഫ് ആദി എന്ന ചിത്രം ഒരുക്കുന്നത് . ഈ ചിത്രത്തിനായി പ്രണവ് മോഹൻലാൽ പാർക്കർ പരിശീലവും നേടിയിരുന്നു എന്നതും ഇതിലെ ആക്ഷൻ രംഗങ്ങൾ മറ്റൊരു തലത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗം ആണെന്നറിയുന്നു.

കൊച്ചിയിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ആദി ഇപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത് ബാംഗ്ലൂരിൽ ആണ്. ഒക്ടോബർ മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ ചിത്രം വരുന്ന വർഷം ജനുവരിയിൽ മാക്സ്‌ലാബ് പ്രദർശനത്തിനെത്തിക്കും എന്നാണ് കരുതപ്പെടുന്നത് .

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിജു വിൽ‌സൺ, ഷറഫുദീൻ, അനുശ്രീ, സിദ്ദിഖ്, അദിതി രവി, ലെന എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.

അനിൽ ജോൺസൻ സംഗീതം നൽകിയിരിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് സതീഷ് കുറുപ്പാണ് . അയൂബ് ഖാൻ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ്.

ഇതിനു മുൻപേ പുനർജനി, ഒന്നാമൻ എന്നീ ചിത്രങ്ങളിൽ ബാലതാരം ആയി അഭിനയിച്ചിട്ടുണ്ട് പ്രണവ് മോഹൻലാൽ. പുനർജനിയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും പ്രണവ് നേടി.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.