വിശ്വക് സെന്നിന്റെ ദാസ് കാ ധാമ്കി എന്ന ചിത്രം 2023 ഫെബ്രുവരിയിൽ പ്രേക്ഷകരുടെ മുന്നിലെത്തും. വിശ്വക് സെൻ – നിവേദ പേഥുരാജ് ടീം ഒരുമിച്ചെത്തുന്ന ഈ ചിത്രം വാൻമയ ക്രിയേഷൻസിൻ്റേയും വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. 2023 ഫെബ്രുവരിയിൽ ഈ ചിത്രം ആഗോള റിലീസായി എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. യുവ പ്രേക്ഷകരുടെ ഹരമായി മാറിയ വിശ്വക് സെൻ, തൻ്റെ മുൻ ചിത്രമായ ‘ഫലക് നുമ ദാസി ‘ലൂടെയാണ് വമ്പൻ ജനപ്രീതി നേടിയെടുത്തത്. വാൻമയ ക്രിയേഷൻസിൻ്റേയും, വിശ്വക് സെൻ സിനിമാസിൻ്റേയും ബാനറിൽ, കരാട്ടേ രാജു നിർമ്മിക്കുന്ന ദാസ് കാ ധാമ്കിയുടെ തിരക്കഥയും സംവിധാനവും ഇതിലേ നായകനായ വിശ്വക് സെൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നത് പ്രസന്നകുമാറാണ്.
ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന “ദാസ് കാ ധാമ്കി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്റ്റൈലിഷ്- മാസ്സ് ലുക്കിലാണ് വിശ്വക് സെൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു മാസ്- ആക്ഷൻ കഥാപാത്രമായാണ് അദ്ദേഹം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് ഈ പോസ്റ്റർ നമ്മുക്ക് നൽകുന്ന സൂചന. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം അവർക്ക് ഇതുവരെ കാണാത്ത ഒരു സിനിമാനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ഇപ്പോൾ ഹൈദരാബാദിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ സിനിമക്ക് വേണ്ടി ഗംഭീര ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്, ബൾഗേറിയൻ ഫൈറ്റ് മാസ്റ്ററായ ടൊഡോർ ലാസ റോവ് – ജുജി ആണ്. അദ്ദേഹത്തെ കൂടാതെ ഹരിഹര മല്ലു ഒരുക്കിയിരിക്കുന്ന ക്ലൈമാക്സ് ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നാണ് സൂചന. ബിംബിസാര ആക്ഷൻ കോറിയോഗ്രാഫർ രാമകൃഷ്ണ മാസ്റ്ററ്റും, വെങ്കട് മാസ്റ്ററും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട് എന്ന വസ്തുതയും എടുത്തു പറയണം. ദിനേഷ് കെ ബാബു ഛായാഗ്രഹണവും, ലിയോൺ ജയിംസ് സംഗീതവും, അൻവർ അലി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് റിലീസ് ചെയ്യുക. റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥിരാജ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തീയേറ്ററുകളിലേക്ക്. 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര്…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ റിലീസ് തീയതി പുറത്ത്. 2025,…
വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന…
This website uses cookies.