പ്രശസ്ത തമിഴ് യുവതാരം വിഷ്ണു വിശാൽ നായകനായി എത്തിയ ചിത്രമാണ് എഫ് ഐ ആർ. സൂപ്പർ വിജയം നേടിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ വിഷ്ണു വിശാൽ. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയ എഫ് ഐ ആർ മികച്ച പ്രതികരണമാണ് നേടിയത്. മനു ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മലയാളി താരമായ മഞ്ജിമ മോഹനും നിർണ്ണായകമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു. മനു ആനന്ദിന്റെ സംവിധാനത്തില്‍ പ്രിൻസ് പിക്ചേഴ്‍സ് നിര്‍മിക്കുന്ന പുതിയ ചിത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എഫ് ഐ ആർ 2 ആണതെന്ന് ഒഫീഷ്യലായി പറഞ്ഞിട്ടില്ലെങ്കിലും, അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ എഫ്ഐആര്‍ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നായകൻ വിഷ്‍ണു വിശാല്‍ തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. വിഷ്ണു വിശാൽ തന്നെ നിർമ്മിക്കുന്ന ചിത്രമായിരിക്കും അതെന്നും സൂചനയുണ്ട്.
അടുത്തിടെ റിലീസ് ചെയ്ത ഗാട്ടാ ഗുസ്തി എന്ന വിഷ്ണു വിശാൽ ചിത്രവും മികച്ച വിജയമാണ് നേടിയത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ഇതിലെ നായികാ വേഷം അവതരിപ്പിച്ചത്. ചെല്ല അയ്യാവു സംവിധാനം ചെയ്ത ഈ ചിത്രം ഗ്രാമത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഒരു സ്പോർട്സ് ഡ്രാമയാണ്. തമിഴ് യുവ സൂപ്പർ താരം ധനുഷ് വീണ്ടും സംവിധായകനാവുന്ന പുതിയ ചിത്രത്തിലും വിഷ്ണു വിശാൽ ആണ് നായകനെന്നാണ് സൂചന. രായൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ എസ് ജെ സൂര്യ, ദുഷാര വിജയൻ, കാളിദാസ് ജയറാം എന്നിവരും വേഷമിടുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സൺ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിക്കുക.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.