[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിനിമയിൽ അവസരത്തിന് വേണ്ടി ചൂഷണം ചെയ്യാൻ നിന്ന് കൊടുക്കുന്നവരല്ല എല്ലാവരും: സ്വാസിക

ഇന്ന് മലയാള സിനിമയിലെ പ്രശസ്ത നടിമാരിൽ ഒരാളാണ് സ്വാസിക. നായികയായും സഹതാരമായുമെല്ലാം കയ്യടി നേടിയ ഈ നടി, കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചതുരം എന്ന ചിത്രത്തിലെ പ്രകടനത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്. ഒരു ഇറോട്ടിക് ത്രില്ലർ ആയി പുറത്ത് വന്ന ഈ ചിത്രം സംവിധാനം ചെയ്തത് സിദ്ധാർഥ് ഭരതൻ ആണ്. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ സിനിമാ മേഖലയിൽ നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. സിനിമയിൽ അവസരത്തിന് വേണ്ടി ചൂഷണം ചെയ്യാൻ നിന്ന് കൊടുക്കുന്നവരല്ല എല്ലാവരും എന്നാണ് സ്വാസിക പറയുന്നത്. സിനിമയിൽ മാത്രമല്ല, എല്ലാ ജോലി സ്ഥലത്തും ഇത്തരം പ്രശ്‍നങ്ങൾ ഉണ്ടെന്നും, അത് നമ്മളെ ബാധിക്കുന്നത് നമ്മുടെ തീരുമാനങ്ങൾക്ക് അനുസരിച്ചാണെന്നുമാണ് സ്വാസിക പറയുന്നത്. നമ്മുടെ തീരുമാനങ്ങൾ ശരിയായാൽ നമ്മളെ ചൂഷണം ചെയ്യാൻ ആർക്കും സാധിക്കില്ലെന്നും സ്വാസിക പറയുന്നു.

തന്നെ സംബന്ധിച്ച് തന്റെ തീരുമാനങ്ങളാണ് തന്നെ സംരക്ഷിക്കുന്നതെന്നും, അത് കൊണ്ട് തന്നെ തനിക്ക് ചൂഷണത്തിന് ഇരയാവേണ്ടി വന്നിട്ടില്ല എന്നും സ്വാസിക സൂചിപ്പിച്ചു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവർ ഉണ്ടാകാമെന്നും അവർ പറയുന്നു. സ്വന്തം കഴിവിൽ വിശ്വസിക്കുകയും പരിശ്രമിക്കാൻ തയ്യാറാവുകയും ചെയ്താൽ നിങ്ങൾക്ക് വിജയിക്കാമെന്നും, ചൂഷണം ചെയ്യാൻ നിന്ന് കൊടുക്കേണ്ട അവസ്ഥ അപ്പോൾ വരില്ല എന്നും സ്വാസിക പറഞ്ഞു. അവസരങ്ങൾക്ക് വേണ്ടി മറ്റുള്ളവർ പറയുന്ന കാര്യങ്ങൾക്ക് വഴങ്ങണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനം ആണെന്നത് കൊണ്ടാണ്, നമ്മൾ നിൽക്കേണ്ടത് പോലെ നിന്നാൽ ഒരു പരിധി വരെ ഏത് മേഖലയിൽ ആയാലും നമ്മൾ സുരക്ഷിതരായിരിക്കും എന്ന് പറയാൻ കാരണമെന്നും സ്വാസിക വിശദീകരിച്ചു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

5 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.