ഇന്ന് മലയാള സിനിമയിലെ ഏറ്റവും ജനപ്രിയരായ തിരക്കഥാ രചയിതാക്കളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ മൂന്നു സൂപ്പർ ഹിറ്റുകൾ ആണ് ഈ കൂട്ടുകെട്ട് നമ്മുക്ക് സമ്മാനിച്ചത്. അത് കൂടാതെ അഭിനേതാക്കൾ എന്ന നിലയിലും ഇരുവരും ഇന്ന് മലയാള സിനിമാ പ്രേമികൾക്കിടയിൽ സുപരിചിതരാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ചിൽഡ്രൻസ് പാർക്ക്. ഷറഫുദീൻ, ധ്രുവൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ഷാഫിയും രചിച്ചത് റാഫിയും ആണ്.
പണ്ട് ഷാഫി സംവിധാനം ചെയ്ത പുലിവാൽ കല്യാണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ലൊക്കേഷനിൽ താൻ അവസരം ചോദിച്ചു പോയിട്ടുണ്ട് എന്നും ഇപ്പോൾ അതേ സംവിധായകന്റെ ചിത്രത്തിൽ തന്നെ പ്രധാന വേഷങ്ങളിൽ ഒന്ന് ചെയ്യുന്നത് മഹാ ഭാഗ്യം ആയാണ് കരുതുന്നത് എന്നും വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നു. അതുപോലെ ടു കൺഡ്രീസിനു ശേഷം റാഫി- ഷാഫി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതും ഭാഗ്യമായി തന്നെയാണ് വിഷ്ണു കാണുന്നത്. വരുന്ന ജൂണിൽ ഈദ് റിലീസ് ആയി ഈ ചിത്രം പ്രദർശനത്തിന് എത്തും. അതുപോലെ തന്നെ തങ്ങളുടെ അടുത്ത ചിത്രം മോഹൻലാൽ നായകനായി ഉള്ളതാണെന്നുള്ള ഗോസിപ്പുകൾ വിഷ്ണു നിഷേധിച്ചിട്ടുണ്ട്. അത് തങ്ങളുടെ വലിയ ഒരു ആഗ്രഹം ആണെന്നതല്ലാതെ അതിന്റെ തിരക്കഥ ഒന്നും തയ്യാറായിട്ടില്ല എന്നും വിഷ്ണു പറയുന്നു. മോഹൻലാൽ- സിദ്ദിഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.