[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇന്ത്യൻ സിനിമയിൽ ഒരു നടന് വെക്കുന്ന ഏറ്റവും വലിയ കട്ട് ഔട്ടുമായി സൂര്യ ഫാൻസ്‌..!

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന എൻ ജി കെ എന്ന ചിത്രം ഈ വരുന്ന മെയ് മുപ്പത്തിയൊന്നിന് ലോകമെമ്പാടും റിലീസ് ചെയ്യാൻ പോവുകയാണ്. സെൽവ രാഘവൻ സംവിധാനം ചെയ്ത ഈ ചിത്രത്തിനായി ഏറെ ആകാംഷയോടും ആവേശത്തോടും ആണ് സൂര്യ ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും എല്ലാം വമ്പൻ തരംഗമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചത്. ഇപ്പോഴിതാ മറ്റൊരു അപൂർവ നേട്ടം കൂടി സൂര്യ ഫാൻസ്‌ ആഘോഷിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ ഒരു നടന് വേണ്ടി ഉയർത്തിയ ഏറ്റവും വലിയ കട്ട് ഔട്ട് എന്ന റെക്കോർഡ് ഇനി സുര്യക്കും സൂര്യ ആരാധകർക്കും സ്വന്തം. എൻ ജി കെ സിനിമയിലെ സൂര്യ കഥാപാത്രത്തിന്റെ കട്ട് ഔട്ട് ആണ് തമിഴ് നാട്ടിലെ തിരുട്ടാണി എന്ന സ്ഥലത്തു സൂര്യ ആരാധകർ ഉയർത്തിയത്.

215 അടി ഉയരത്തിലുള്ള ഈ കട്ട് ഔട്ട് ഉയർത്തിയതോടെ സൂര്യ ആരാധകർ തകർത്തത് കേരളത്തിലെ കൊല്ലം നന്പൻസ് എന്ന ദളപതി വിജയ് ഫാൻസ്‌ ടീം ഉയർത്തിയ 180 അടി വലിപ്പം ഉള്ള കട്ട് ഔട്ട് കഴിഞ്ഞ വർഷം സൃഷ്‌ടിച്ച റെക്കോർഡ് ആണ്. ഏതായാലും എൻ ജി കെ റിലീസ് അടുത്തതോടെ സൂര്യ ആരാധകർ കൈ മെയ് മറന്നുള്ള പ്രമോഷനിൽ ആണ്. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം സൂര്യയും സായി പല്ലവിയും അടക്കമുള്ള ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇന്ന് കേരളത്തിൽ എത്തിയിരുന്നു. മാരി 2 നു ശേഷം സായി പല്ലവിയുടെ തമിഴ് റിലീസ് ആണ് എൻ ജി കെ. നന്ദ ഗോപാലൻ കുമരൻ എന്നാണ് ഈ പൊളിറ്റിക്കൽ ത്രില്ലെർ ചിത്രത്തിന്റെ പേരിന്റെ പൂർണ്ണ രൂപം.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

8 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.