[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ആ യമണ്ടൻ സ്വപ്നം ഉടൻ സഫലമാകും എന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ..!

വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം ഇന്ന് മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ തിരക്കഥ രചയിതാക്കളായി മാറി കഴിഞ്ഞു. അവർ തിരക്കഥ ഒരുക്കിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയപ്പോൾ അവരുടെ മൂന്നാമത്തെ ചിത്രമായ ഒരു യമണ്ടൻ പ്രേമകഥയും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്‌. ദുൽഖർ സൽമാൻ നായക വേഷത്തിൽ എത്തിയ ഈ ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണനും  ബിബിനും നടൻമാർ എന്ന നിലയിലും നായകന്മാർ എന്ന നിലയിലും പ്രേക്ഷകർക്കിടയിൽ ഇപ്പോൾ പ്രശസ്തരാണ്. സിനിമയിൽ വളരെ പ്രശസ്തർ ആയെങ്കിലും തന്റെ ഒരു യമണ്ടൻ സ്വപ്നം പൂവണിയുന്നു കാത്തിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. അത് ഉടനെ തന്നെ സഫലമാകും എന്നുമാണ് അദ്ദേഹം പറയുന്നത്.

ആ സ്വപ്നം മറ്റൊന്നുമല്ല, സ്വന്തമായി പുതിയ ഒരു വീട് എന്നതാണ് അത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ വീടിന്റെ പണി നടക്കുകയാണ്. ഈ വർഷം പകുതിയോടെ ഏറെ കാലമായി സ്വപ്നം കാണുന്ന പുതിയ വീട്ടിലേക്കു താമസം മാറാൻ കഴിയും എന്ന് തന്നെയാണ് വിഷ്ണുവിന്റെ പ്രതീക്ഷ. സിനിമയിൽ നിന്നുള്ള വരുമാനം കൊണ്ട് ചെമ്പുമുക്കിൽ എട്ടു സെന്റ് സ്ഥലം വാങ്ങി അവിടെയാണ് വിഷ്ണു വീട് പണിയുന്നത്. ഏതായാലും വാടക വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്കു മാറാൻ കാത്തിരിക്കുകയാണ് വിഷ്ണു. ബിബിൻ ഈ അടുത്തിടെ സ്വന്തം വീട്ടിലേക്കു മാറിയിരുന്നു. ഒരു യമണ്ടൻ പ്രേമകഥയിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. കണ്ണ് കാണാൻ വയ്യാത്ത കഥാപാത്രം ആയി വിഷ്ണു എത്തിയപ്പോൾ സിനിമയിലെ വില്ലൻ ആയാണ് ബിബിൻ ജോർജ് എത്തിയത്. 

webdesk

Recent Posts

വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) ഒന്ന് കാണുക : ബഹുമാനപ്പെട്ട എം.പി N.Kപ്രേമചന്ദ്രൻ

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…

5 days ago

കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം

ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…

1 week ago

യുവപ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരളം ഇന്ന് മുതൽ

പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…

1 week ago

UK.OK (യുണൈറ്റഡ് കിങ്ഡം ഓഫ് കേരള) നാളെ മുതൽ തീയേറ്ററുകളിൽ ,ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…

1 week ago

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…

2 weeks ago

“ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു “

എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…

2 weeks ago

This website uses cookies.