വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന പുതിയ നായകനെ മലയാളികൾക്ക് തന്ന ചിത്രമാണ് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷൻ. വിഷ്ണുവും ബിബിൻ ജോര്ജും ചേർന്ന് തിരക്കഥയൊരുക്കിയ ആ ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷനൊപ്പം നിന്ന് കയ്യടി നേടിയ താരമാണ് ധർമജൻ ബോൾഗാട്ടി. ഈ കൂട്ടുകെട്ട് പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചതോടെ വമ്പൻ വിജയമാണ് കട്ടപ്പനയിലെ ഹൃതിക് റോഷൻ നേടിയത്.
ആ വിജയം ഒരിക്കൽ കൂടി ആവർത്തിക്കാൻ ഈ കൂട്ടുകെട്ട് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തുന്ന വികട കുമാരൻ എന്ന ചിത്രത്തിലാണ് വിഷ്ണുവിന് ഒപ്പം നിൽക്കുന്ന കഥാപാത്രവുമായി ധർമജനും എത്തുന്നത്. ബോബൻ സാമുവൽ സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന മാർച്ചു ഇരുപത്തിയൊൻപത്തിനു തീയേറ്ററുകളിൽ എത്തും.
വൈ വി രാജേഷ് തിരക്കഥയൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ വക്കീൽ ആയാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ആ വക്കീലിന്റെ ഗുമസ്തൻ ആയാണ് ധർമജൻ അഭിനയിച്ചിരിക്കുന്നത്. ഇരുവരും ചേർന്ന് തിയേറ്ററിൽ പൊട്ടിച്ചിരി സൃഷ്ടിക്കുന്ന ഒരുപാട് രംഗങ്ങൾ ഈ സിനിമയിൽ ഉണ്ടാകുമെന്നുള്ള സൂചനയാണ് ചിത്രത്തിന്റെ ട്രൈലെർ നൽകിയത്.
ഇവരെ കൂടാതെ മാനസ്സാ രാധാകൃഷ്ണൻ, റാഫി, ജയരാജ് വാര്യർ, , ഇന്ദ്രൻസ്, ബൈജു, ജിനു ജോസ്, സുനിൽ സുഗത, ദേവിക നമ്പ്യാർ, പാർവതി നായർ, ശ്രീലക്ഷ്മി ഗീതാനന്ദൻ, സീമ ജി നായർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു ദീപു ജോസഫ് ആണ്. ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് രാഹുൽ രാജ് ആണ്. വികട കുമാരനിലെ ഒരു ഗാനം ഇപ്പോഴേ സൂപ്പർ ഹിറ്റായി കഴിഞ്ഞു.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.