വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കണ്ണപ്പ’. ഈ ചിത്രത്തിലൂടെ താരത്തിന്റെ അഞ്ച് വയസ്സുള്ള മകൻ അവ്‌റാം മഞ്ചു സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഈ വെളിപ്പെടുത്തൽ സിനിമ ലോകത്തേക്കുള്ള അവ്‌റാം മഞ്ചുവിന്റെ സുപ്രധാനമായ പ്രവേശനത്തോടൊപ്പം മഞ്ചു കുടുംബത്തിന്റെ സാനിധ്യം കൂടിയാണ് അടയാളപ്പെടുത്തുന്നത്.
മോഹൻലാൽ, പ്രഭാസ്, ശിവ രാജ്‌കുമാർ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’യിൽ വിഷ്ണു മഞ്ചു യോദ്ധാവിന്റെ വേഷത്തിലാണ്. ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 100 കോടിക്ക് മുകളിലാണ്
‘കണ്ണപ്പ’യിലേക്കുള്ള മകന്റെ ചുവടുവെപ്പിനെ കുറിച്ച് വിഷ്ണു മഞ്ചു പറഞ്ഞതിങ്ങനെ, “കണ്ണപ്പ’ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സിനിമയാണ്. എന്റെ മകൻ അവ്‌റാം ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഇത് എനിക്ക് അഭിമാനവും സന്തോഷവും പകരുന്നു. എനിക്ക് ഇതൊരു സിനിമ മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിന്റെ സിനിമ യാത്രയുടെ മൂന്ന് തലമുറകളുടെ കൂടിച്ചേരലാണ്. അവ്‌റാമിനൊപ്പം ഈ സിനിമ യാത്ര ആരംഭിക്കുമ്പോൾ എല്ലാ സിനിമ പ്രേമികളിൽ നിന്നും ഞാൻ വിനയപൂർവ്വം അനുഗ്രഹം തേടുന്നു. ‘കണ്ണപ്പ’യിൽ ഉൾപ്പെട്ട എല്ലാവർക്കും ഇതൊരു അവിസ്മരണീയ അനുഭവമായ് മാറട്ടെ. ഞങ്ങളുടെ കുടുംബത്തിന്റെ സിനിമ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന് ഇതിലൂടെ തുടക്കം കുറിക്കട്ടെ.”
മുകേഷ് കുമാർ സിംഗാണ് ‘കണ്ണപ്പ’യുടെ സംവിധായകൻ. പുതുമുഖ താരം പ്രീതി മുഖുന്ദനാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. പിആർഒ: ശബരി.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.