[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

നൂറിന്റെ നിറവിൽ മലയാളത്തിന്റെ നേര്; വീണ്ടും 100 കോടി നേട്ടവുമായി മോഹൻലാൽ ചിത്രം

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ നേര് മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നാലാം വാരത്തിലേക്ക് പ്രവേശിച്ചപ്പോഴും കേരളത്തിലെ 160 ഓളം സ്‌ക്രീനുകളിൽ തുടരുന്ന ഈ ചിത്രം ഇതിനോടകം 85 കോടിയുടെ ആഗോള ഗ്രോസ് ആണ് നേടിയത്. 2018 , പുലി മുരുകൻ, ലൂസിഫർ എന്നിവ കഴിഞ്ഞാൽ ഏറ്റവും വലിയ ആഗോള ഗ്രോസ് നേടിയ മലയാള ചിത്രമായി നേര് മാറിക്കഴിഞ്ഞു. ആർഡിക്സ്, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങളെയാണ് നേര് മറികടന്നത്. 46 കോടിയോളം കേരളാ ഗ്രോസ് നേടിയ ഈ ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് അഞ്ചര കോടിയും പിന്നിട്ടാണ് മുന്നോട്ട് നീങ്ങുന്നത്. വിദേശത്ത് നിന്ന് 4 മില്യൺ ഡോളർ എന്ന കളക്ഷൻ മാർക്കിലേക്ക് കുതിക്കുന്ന നേരിന്, ഇതിനോടകം 33 കോടിയോളമാണ് വിദേശ കളക്ഷനായി ലഭിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആകെ മൊത്തമുള്ള നേരിന്റെ ബിസിനസ്സ് 100 കോടി പിന്നിട്ടു കഴിഞ്ഞു.

സാറ്റലൈറ്റ് അവകാശം, ഒറ്റിറ്റി അവകാശം, മറ്റ്‌ അവകാശങ്ങൾ എന്നിവയുടെ വില്പനയിലൂടെ ലഭിച്ച വരുമാനവും കൂടി ചേർത്താണ് നേര് 100 കോടിയുടെ ആഗോള വരുമാനം എന്ന നേട്ടത്തിൽ തൊട്ടത്. 140 കോടിയോളം ആഗോള തീയേറ്റർ ഗ്രോസ് നേടിയ പുലി മുരുകൻ, 128 കോടിയോളം ഗ്രോസ് നേടിയ ലൂസിഫർ എന്നിവയാണ് തീയേറ്റർ കളക്ഷനിൽ 100 കോടി പിന്നിട്ട മോഹൻലാൽ ചിത്രങ്ങൾ. നേര് കൂടാതെ ആഗോള ബിസിനസായി 100 കോടിയോളം നേടിയ മറ്റ്‌ മലയാള ചിത്രങ്ങൾ ഭീഷ്മ പർവ്വം, ആർഡിഎക്സ്, കുറുപ്പ്, കണ്ണൂർ സ്‌ക്വാഡ്, എന്നിവയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. നൂറ് കോടിയുടെ നേട്ടം കൈവരിച്ച മലയാള ചിത്രങ്ങളിൽ ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രമെന്ന ബഹുമതിയും നേരിനാണ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ 2018 (89 കോടി), പുലിമുരുകൻ (86 കോടി), ലൂസിഫർ (66 കോടി), ആർഡിഎക്സ് (52 കോടി) എന്നിവ കഴിഞ്ഞാൽ നിലവിൽ 46 കോടി നേടി അഞ്ചാം സ്ഥാനത്താണ് ഈ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.