ബാഹുബലിയും ആർആർആറും നമ്മുക്ക് സമ്മാനിച്ച തെലുങ്ക് സിനിമയിൽ നിന്ന് ഇതിഹാസ കഥയുമായി മറ്റൊരു സ്വപ്ന ചിത്രം കൂടി പിറവിയെടുക്കുകയാണ്. തെലുങ്ക് യുവ നടനും നിർമ്മാതാവുമായ വിഷ്ണു മാഞ്ചുവാണ് ശിവ ഭക്തനായ കണ്ണപ്പയുടെ ജീവിത കഥയുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ശിവ ഭക്തനായ കണ്ണപ്പ എന്ന വേട്ടക്കാരന്റെ കഥ നമ്മുടെ പുരാണേതിഹാസങ്ങളുടെ ഭാഗമായി നിലനിൽക്കുന്ന ഒന്നാണ്. ശ്രീ കാളഹസ്തേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ടും ഭക്ത കണ്ണപ്പയുടെ ജീവിതകഥ വളരെ പ്രസിദ്ധമാണ്. ആ കഥയാണ് ബ്രഹ്‌മാണ്ഡ ചലച്ചിത്ര വിസ്മയമായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. ഭക്ത കണ്ണപ്പയായി വിഷ്ണു മാഞ്ചു എത്തുന്ന ഈ ചിത്രത്തിൽ ഭഗവാൻ ശിവനായി അഭിനയിക്കുന്നത് റിബൽ സ്റ്റാർ പ്രഭാസ് ആയിരിക്കും പാർവതി ദേവിയായി നയൻതാരയും ഇതിന്റെ ഭാഗമായേക്കുമെന്നാണ് സൂചന.
ഇവരെ കൂടാതെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാർ എന്നിവരും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ ബഡ്ജറ്റ് 100 കോടിക്ക് മുകളിലാണ്. പറുചുരി ഗോപാലകൃഷ്ണ, ബുർറ സായ് മാധവ്, തൊട്ട പ്രസാദ് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം, തെന്നാലി രാമ, മേരെ സായ്, ഹനുമാൻ, മഹാഭാരത്, രാമായണം, ശാകുന്തളം, മീര തുടങ്ങിയ വമ്പൻ ഹിറ്റ് ടെലിവിഷൻ പുരാണ പരമ്പരകൾ ഒരുക്കി വലിയ അഭിനന്ദനം നേടിയ മുകേഷ് കുമാർ സിങ് ആണ് സംവിധാനം ചെയ്യുന്നത്. ബാഹുബലി രചിച്ച വിജയേന്ദ്ര പ്രസാദ്, നാഗേശ്വര റെഡ്‌ഡി, ഈശ്വർ റെഡ്‌ഡി എന്നിവരും ഇതിന്റെ തിരക്കഥ ശ്കതമാക്കാൻ സഹായിച്ചിട്ടുണ്ട് എന്ന് വിഷ്ണു മാഞ്ചു വെളിപ്പെടുത്തിയിരുന്നു. അവ എന്റെർറ്റൈന്മെന്റ്സ്, 24 ഫ്രെയിംസ് ഫാക്ടറി എന്നിവർ ചേർന്ന് നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ പൂജ ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ശ്രീ കാളഹസ്തേശ്വര ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.