തമിഴ് സൂപ്പർ താരം വിശാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് വീരമേ വാഗൈ സൂടും. വിശാൽ തന്നെ നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തു പ ശരവണൻ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വരുന്ന ഫെബ്രുവരി നാലിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ഈ ആക്ഷൻ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ജനുവരി 19നു ആണ് ഇതിന്റെ ട്രയ്ലർ റിലീസ് ആയത്. യൂട്യൂബിൽ വലിയ രീതിയിൽ ആണ് ഈ ട്രയ്ലർ ട്രെൻഡ് ആയി മാറിയത്. കാവിൻ രാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ്.
എനിമി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന വിശാലിന്റെ ആക്ഷൻ ചിത്രമാണ് വീരമേ വാഗൈ സൂടും. പ്രശസ്ത മലയാള താരം ബാബുരാജ് പ്രധാന വില്ലൻ ആയി എത്തുന്ന ഈ ചിത്രത്തിൽ ഡിംപിൾ ഹയാത്തി നായികയായി എത്തുന്നു. യോഗി ബാബു, കുമരവേൽ, രവീണ രവി, മാരിമുത്തു, ആർ എൻ ആർ മനോഹർ, കവിത ഭാരതി, തുളസി, അഖിലൻ എസ പി ആർ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ സ്റ്റൈലിഷ് മാസ്സ് വില്ലൻ ആയാണ് ബാബുരാജ് എത്തുന്നത് എന്നു ഇതിന്റെ ട്രയ്ലർ കാണിച്ചു തരുന്നു. എൻ ബി ശ്രീകാന്ത് ആണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. വിശാൽ ഒരിക്കൽ കൂടി പോലീസ് കഥാപാത്രമായി ആവും എത്തുക എന്നൊരു സൂചന കൂടി ഇതിന്റെ ട്രയ്ലർ നമ്മുക്ക് തരുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.