തമിഴിലെ ആക്ഷൻ സ്റ്റാർ ആയ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. എ വിനോദ്‍കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഈ മാസം 22 ന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ സെൻസറിങ് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സെൻസറിങ് കഴിഞ്ഞപ്പോൾ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 22 മിനിറ്റുമാണ്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ബാലസുബ്രമണ്യം, ബാലകൃഷ്ണ തോട്ട എന്നിവരാണ് കാമറ ചലിപ്പിച്ചത്. തമിഴിലെ നായക നടന്മാരായ, രമണയും നന്ദയും ചേര്‍ന്നു റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പോലീസ് കോൺസ്റ്റബിൾ ആയാണ് വിശാൽ അഭിനയിക്കുന്നത്.
തെലുങ്ക്- തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രശസ്ത നടി സുനൈന നായികാ വേഷം ചെയ്യുന്ന ലാത്തി രചിച്ചിരിക്കുന്നത് സംവിധായകനായ എ വിനോദ് കുമാര്‍ തന്നെയാണ്. ലാത്തി എഡിറ്റ് ചെയ്തിരിക്കുന്നത് എൻ ബി ശ്രീകാന്തും, ഇതിലെ ഗംഭീര ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് പീറ്റർ ഹെയ്‌നുമാണ്. 5 ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. വിശാലിന്റെ കരിയറിലെ മുപ്പത്തിരണ്ടാമത്തെ ചിത്രമായ ലാത്തിയിൽ ആക്ഷനൊപ്പം വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യമുണ്ടെന്ന് ട്രൈലെർ കാണിച്ചു തരുന്നുണ്ട്. സണ്‍ ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്നു നാം ഒരുവര്‍ നിര്‍മ്മിച്ച് മിനിസ്‌ക്രീനില്‍ വിജയം നേടിയ നിർമ്മാതാക്കളാണ് ലാത്തി നിർമ്മിച്ചിരിക്കുന്ന രമണയും നന്ദയും. ഏതായാലും വിശാലിൽ നിന്ന് മറ്റൊരു ആക്ഷൻ ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില്‍ കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.