ബോളിവുഡിലെ ഏറ്റവും പ്രശസ്തനായ സംവിധായകനും സംഗീത സംവിധായകനുമാണ് വിശാൽ ഭരദ്വാജ്. വിശാൽ ഭരദ്വാജ് ഒരുക്കിയ ചിത്രങ്ങളും സംഗീതവും എന്നും പ്രേക്ഷകർക്ക് പ്രീയപെട്ടതാണ്. ജനപ്രിയതയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രങ്ങളും സംഗീതവും ആയിരുന്നു വിശാൽ ഭരദ്വാജ് ഒരുക്കിയത്. ഒരു രചയിതാവ്, സംവിധായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ് എന്നൊക്കെയുള്ള എല്ലാ നിലകളിലും വിശാൽ ഭരദ്വാജ് മാജിക് ബോളിവുഡ് കണ്ടതാണ്. ആ പ്രതിഭയുടെ സംഗീതം ഒരിക്കൽ മാത്രമേ മലയാള സിനിമയിലെത്തിയിരുന്നുള്ളു. വേണു ഒരുക്കിയ ദയ എന്ന ചിത്രത്തിലൂടെ ആയിരുന്നു വിശാൽ ഭരദ്വാജ് മോളിവുഡിൽ എത്തിയത്. ഇപ്പോഴിതാ വേണു തന്നെ ഒരുക്കിയ കാർബൺ എന്ന ചിത്രത്തിലൂടെ വിശാൽ ഭരദ്വാജ് മാജിക് വീണ്ടും മോളിവുഡിൽ എത്തി കഴിഞ്ഞു.
ഫഹദ് ഫാസിൽ നായകനായ കാർബൺ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയത് വിശാൽ ആണ്. കുറച്ചു ദിവസം മുൻപേ ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. തന്നെ താനെ എന്ന് തുടങ്ങുന്ന ഒരു ഗാനത്തിന്റെ വിഡിയോയും രണ്ടു ദിവസം മുൻപേ റിലീസ് ചെയ്തിരുന്നു. ഈ ഗാനം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്.രണ്ടു ഗാനങ്ങൾ ആണ് വിശാൽ ഭരദ്വാജ് കാര്ബണിന് വേണ്ടി ഒരുക്കിയത്. ആ രണ്ടു ഗാനങ്ങളും ഗംഭീരമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിശാൽ ഭരദ്വാജിനൊപ്പം ബോളിവുഡ് ക്യാമറാമാനും മലയാളിയുമായ കെ യു മോഹനനും ഈ ചിത്രത്തിൽ ജോലി ചെയ്തിട്ടുണ്ട്. മമത മോഹൻദാസ് നായിക ആയെത്തിയ ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, നെടുമുടി വേണു, സൗബിൻ ഷാഹിർ, മണികണ്ഠൻ ആചാരി എന്നിവരും അഭിനയിക്കുന്നു. പോയട്രി ഫിലിമ്സിന്റെ ബാനറിൽ സിബി തോട്ടുപുറം, നാവിസ് സേവ്യർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.