[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിയെ വിമർശിച്ച് പോസ്റ്റ് ചെയ്‌ത ലേഖനം നീക്കം ചെയ്‌ത്‌ വിമൻ ഇൻ സിനിമ കളക്‌ടീവ് ; സംഘടനയ്‌ക്കെതിരെ പ്രതിഷേധവുമായി സോഷ്യൽ മീഡിയ

കസബ വിവാദത്തിൽ മമ്മൂട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനം പോസ്റ്റ് ചെയ്‌ത വനിതാ സംഘടനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു.തുടർന്ന് വനിതാ സംഘടന ഈ പോസ്റ്റ് നീക്കം ചെയ്‌തിരുന്നു. എങ്കിലും നിരവധി വിമർശനങ്ങൾ ആണ് ഉയരുന്നത്.

2017 എന്നത് സിനിമാലോകത്തിന് വളരെ അർത്ഥവത്തായ വർഷമായിരുന്നു. മലയാളസിനിമയെ സംബന്ധിച്ചടത്തോളം ഒരു ഉയർത്തെഴുന്നേൽപ്പിന്റെ വർഷമായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും ഉറപ്പുവരുത്തുന്ന രീതിയിലാകട്ടെ ആ ഉയർത്തെഴുന്നേൽപ്പും വിമർശനങ്ങളും ചെന്നെത്തേണ്ടതെന്ന് ഞങ്ങൾ ആശംസിക്കുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു ലേഖനം പോസ്റ്റ് ചെയ്‌തിരുന്നത്‌.

അറുപത്തേഴ് വയസ്സുള്ള മമ്മൂട്ടി തന്റെ പ്രായത്തെ കുറിച്ച് ബോധവാനും ചെറുപ്പം നിലനിർത്താൻ ഏതറ്റം വരെ പോകാൻ തയ്യാറുമാണ് . എന്നാൽ കഠിനാധ്വാനം കൊണ്ട് ഇപ്പോൾ നിലനിർത്തിയിരിക്കുന്ന രൂപം വളരെ കൃത്രിമമാണ്. ഇതോടെ മമ്മൂട്ടി സ്വയം നാണംകെടുകയാണ്. എൺപതുകളിലും തൊണ്ണൂറുകളിലും മുതിർന്ന വേഷങ്ങൾ ചെയ്തിരുന്ന മമ്മൂട്ടി ഇപ്പോൾ കൂടുതൽ യുവത്വമുള്ള കഥാപാത്രങ്ങളിൽ അഭിനയിക്കണമെന്ന് നിർബന്ധം പിടിക്കുന്നുവെന്നും വിമൻ ഇൻ സിനിമ കളക്‌ടീവ് പോസ്റ്റ് ചെയ്‌ത ലേഖനത്തിൽ പറയുന്നു.

മമ്മൂട്ടി ഇപ്പോൾ പ്രതികരിക്കേണ്ടതുണ്ട്. ഇപ്പോൾ രണ്ടാഴ്ചയായി അദ്ദേഹം മൗനം തുടരുകയാണ്. അതിലൂടെ തന്റെ കുട്ടിക്കുറ്റവാളികളായ ആരാധകരെ അഴിഞ്ഞാടാൻ പ്രോത്സാഹിപ്പിക്കുന്നു. രഞ്ജി പണിക്കരുടെ ദ കിംഗ് (1995) എന്ന ചിത്രത്തിൽ മമ്മൂട്ടി ഐഎഎസ് ട്രെയ്നിയോട് “നീ വെറും ഒരു പെണ്ണാണ്” എന്ന് പറയുന്നു. ആവനാഴിയിലക്കം മമ്മൂട്ടി ഇത്തരം അശ്ലീലം പറയുന്ന കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു.

വിമൻ ഇൻ സിനിമ കളക്‌ടീവ് പോസ്റ്റ് ചെയ്‌ത ലേഖനത്തിനെതിരെ നിരവധി പ്രമുഖർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിമെൻ ഇൻ സിനിമ കളക്ടീവിലെ ഒരംഗവും ഇത് വരെ പരസ്യമായി മമ്മൂട്ടിക്കെതിരെ വിമർശനം നടത്തിയിട്ടില്ല. എല്ലാവരും ബുദ്ധിപൂർവം കളിക്കുകയാണെന്നും 2017 ൽ അവസാനിപ്പിക്കേണ്ട വിവാദം 2018ലേക്കും വലിച്ചിഴയ്ക്കാതെ പാർവതി തടയണമായിരുന്നുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

14 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.