അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില് വെച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ആദ്യ ചിത്രം വിരാട് കോഹ്ലി തന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ഈ പ്രണയം ജീവിതാവസാനം വരെയുണ്ടാകുമെന്ന ഞങ്ങളിരുവരും ഇന്ന് പരസ്പരം കൈകോര്ത്ത് വാക്ക് നല്കി. ഈൗ വാര്ത്ത നിങ്ങളുമായി പങ്കുവെക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാന്. കുടുംബാഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സ്നേഹവു കൂടി ചേര്ന്നതോടെ ഈ ദിവസം കൂടുതല് മനോഹരമായി. ഞങ്ങളുടെ യാത്രയില് ഒപ്പം നിന്നതിന് എല്ലാവരോടും നന്ദിയെന്ന് കോഹ്ലി ട്വീറ്റ് ചെയ്തു.
വർഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. അടുത്ത ബന്ധുക്കളും പ്രത്യേക ക്ഷണം കിട്ടിയ ചിലരും മാത്രമാണ് ചടങ്ങില് പങ്കെടുത്തിരുന്നത്. ബോളിവുഡില് നിന്ന് ഷാരൂഖ് ഖാനും സല്മാന് ഖാനും ക്രിക്കറ്റ് രംഗത്ത് നിന്ന് സച്ചിന് തെണ്ടുല്ക്കര്ക്കും യുവരാജ് സിങ്ങിനും മാത്രമായിരുന്നു ക്ഷണം. ഡിസംബര് 26ന് മുംബൈയില് ക്രിക്കറ്റ് താരങ്ങള്ക്കായി വിവാഹ സത്ക്കാരമുണ്ട്.
Photo Credits Stories By Joseph Radhik
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.