[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മോഹൻലാലിൻറെ ഒടിയൻ ലുക്ക് നാളെ എത്തും; അനൗൺസ്‌മെന്റ് ടീസർ ആരാധകരെ ആവേശത്തിലാഴ്ത്തുന്നു..!

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ എന്ന ബിഗ് ബജറ്റ് ചിത്രം ഇന്ന് മലയാളികൾ ഏറ്റവും അധികം കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണ്. ഇപ്പോൾ ചിത്രീകരണത്തിന്റെ അവസാന സ്റ്റേജിലുള്ള ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ അടുത്ത മാസം ആരംഭിക്കും. ശരീരഭാരം കുറച്ചു പുതിയ ലുക്കിൽ ആണ് മോഹൻലാൽ ഈ ഷെഡ്യൂളിൽ ജോയിൻ ചെയ്യാൻ പോകുന്നത്. കഴിഞ്ഞ അൻപതോളം ദിവസം ആയി ശരീര ഭാരം കുറക്കാനുള്ള പരിശീലത്തിൽ ആയിരുന്ന മോഹൻലാലിനെ ആരും കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പുതിയ ലുക്ക് എങ്ങനെ ആയിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമ പ്രേമികളും. പുതിയ ഷെഡ്യൂളിൽ ശരീര ഭാരം കുറക്കുന്നതിനൊപ്പം തന്റെ മീശയും വടിച്ചായിരിക്കും അദ്ദേഹം പ്രത്യക്ഷപ്പെടുക. ഏതായാലും ആ ലുക്ക് നാളെ മോഹൻലാലിനെ ഒഫീഷ്യൽ പേജ് വഴി റിലീസ് ചെയ്യും.

നാളെ മോഹൻലാലിൻറെ ലുക്ക് എത്തുന്നു എന്ന് അനൗൺസ് ചെയ്യുന്ന ഒരു ടീസർ ഇന്ന് ഒടിയൻ ടീം പുറത്തിറക്കി കഴിഞ്ഞു. ഈ റ്റീസർ ഇപ്പോൾ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി കഴിഞ്ഞു. നാളെ മോഹൻലാലിൻറെ പുതിയ ലൂക്കും കൂടി എത്തുന്നതോടെ ആരാധകർ ഇളകി മറിയും എന്നുറപ്പു. മോഹൻലാലിൻറെ പുതിയ ലുക്ക് എന്ന പേരിൽ ഒരു ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് എങ്കിലും , ഒഫീഷ്യൽ ആയി അത് മോഹൻലാലിൻറെ പേജിൽ നാളെ വരാൻ കാത്തിരിക്കുകയാണ് ആരാധകർ. കാരണം ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ എത്ര ദിവസം മുൻപ് ഉള്ളതാണെന്ന് അറിയില്ല.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഒടിയൻ രചിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ തിരക്കഥാകൃത്തു ഹരികൃഷ്ണനാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഈ ഫാന്റസി ത്രില്ലറിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്, നരെയ്ൻ എന്നിവരും അഭിനയിക്കുന്നു. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് ഷാജി കുമാറാണ്. എം ജയചന്ദ്രൻ ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയപ്പോൾ വിക്രം വേദ എന്ന തമിഴ് ചിത്രത്തിന് സംഗീതം ഒരുക്കിയ സാം സി എസ് ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.