[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇത്തിക്കര പക്കിക്കു ശേഷം കണ്ണിറുക്കി ഇട്ടിമാണി; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ മോഹൻലാൽ ചിത്രം

മലയാളത്തിന്റെ താര ചക്രവർത്തി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. നവാഗത സംവിധായകരായ ജിബി- ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ ഇരുപത്തിനാലിനു ആണ് ആരംഭിച്ചത്. മോഹൻലാൽ തൃശൂർക്കാരനായ ഇട്ടിമാണി എന്ന ടൈറ്റിൽ കഥാപാത്രം ആയി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഇപ്പോഴിതാ ഇന്ന് മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പുറത്തു വിട്ട ഈ ചിത്രത്തിലെ ഒരു സ്റ്റിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കണ്ണിറുക്കി ഒരു കള്ള ചിരിയോടെ നിൽക്കുന്ന തന്റെ ചിത്രമാണ് മോഹൻലാൽ പുറത്തു വിട്ടത്.  

വിന്റേജ് മോഹൻലാൽ ഭാവം എന്ന തലകെട്ടുകളുമായി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഏറ്റെടുക്കുകയാണ് ഈ ഇട്ടിമാണി സ്റ്റിൽ. ഇതിനു  മുൻപേ ഈ അടുത്തിടെ ഇതുപോലെ മോഹൻലാലിന്റെ കണ്ണിറുക്കി ഉള്ള ഒരു സ്റ്റിൽ വൈറൽ ആയതു കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിന്റേതു ആയിരുന്നു. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ആ ചിത്രത്തിൽ മോഹൻലാൽ, നിവിൻ പോളി എന്നിവരാണ് അഭിനയിച്ചത്. ഒരു പക്കാ  കോമഡി എന്റർറ്റെയിനെർ ആയി  ജിബി- ജോജു ടീം ഒരുക്കുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന മോഹൻലാൽ ചിത്രം ഈ വരുന്ന ഓണത്തിന് തിയേറ്ററിൽ എത്തിക്കാൻ ആണ് പ്ലാൻ. മോഹൻലാലിനൊപ്പം വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

5 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.