[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഹിറ്റ് മേക്കർ ഷാഫിയുടെ പുതിയ ചിത്രത്തിനായി പൃഥ്വിരാജ് ;ചിൽഡ്രൻസ് പാർക്ക് ട്രെയ്‌ലർ നാളെ…

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളായ ഷാഫി മറ്റൊരു സൂപ്പർ ഹിറ്റ്‌ കൂടി നമ്മുക്ക് നൽകാനായി തന്റെ പുതിയ ചിത്രവുമായി എത്തുകയാണ്. ചിൽഡ്രൻസ് പാർക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആണ് തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്യാൻ പോകുന്നത്. വൺ മാൻ ഷോ, പുലിവാൽ കല്യാണം, കല്യാണ രാമൻ, തൊമ്മനും മക്കളും, മായാവി, ചോക്കലേറ്റ്, ചട്ടമ്പി നാട്, മേരിക്കുണ്ടൊരു കുഞ്ഞാട് , മേക് അപ്പ് മാൻ , ടൂ കൺഡ്രീസ് തുടങ്ങിയ എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് നൽകിയ ഷാഫിയുടെ തൊട്ടു മുൻപത്തെ റിലീസും ഹിറ്റായിരുന്നു. നവാഗതനായ ബിബിൻ ജോർജ് നായകനായി എത്തിയ ഒരു പഴയ ബോംബ് കഥ എന്ന ചിത്രമായിരുന്നു അത്.

പുതിയ ചിത്രമായ ചിൽഡ്രൻസ് പാർക്കിലും പുതു തലമുറയിലെ പ്രതിഭകളെ തന്നെയാണ് ഷാഫി കേന്ദ്ര കഥാപാത്രങ്ങളെ ഏൽപ്പിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദീൻ, ധ്രുവൻ , ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം കൊച്ചിൻ ഫിലിമ്സിന്റെ ബാനറിൽ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഫൈസൽ അലി ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഷാഫിയുടെ സഹോദരനും പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി തിരക്കഥ ഒരുക്കിയ ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും എന്നാണ് സൂചന.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

10 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.