മലയാളത്തിന്റെ താര ചക്രവർത്തി കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. നവാഗത സംവിധായകരായ ജിബി- ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ ഇരുപത്തിനാലിനു ആണ് ആരംഭിച്ചത്. മോഹൻലാൽ തൃശൂർക്കാരനായ ഇട്ടിമാണി എന്ന ടൈറ്റിൽ കഥാപാത്രം ആയി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഇപ്പോഴിതാ ഇന്ന് മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി പുറത്തു വിട്ട ഈ ചിത്രത്തിലെ ഒരു സ്റ്റിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കണ്ണിറുക്കി ഒരു കള്ള ചിരിയോടെ നിൽക്കുന്ന തന്റെ ചിത്രമാണ് മോഹൻലാൽ പുറത്തു വിട്ടത്.
വിന്റേജ് മോഹൻലാൽ ഭാവം എന്ന തലകെട്ടുകളുമായി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ ഏറ്റെടുക്കുകയാണ് ഈ ഇട്ടിമാണി സ്റ്റിൽ. ഇതിനു മുൻപേ ഈ അടുത്തിടെ ഇതുപോലെ മോഹൻലാലിന്റെ കണ്ണിറുക്കി ഉള്ള ഒരു സ്റ്റിൽ വൈറൽ ആയതു കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഇത്തിക്കര പക്കി എന്ന കഥാപാത്രത്തിന്റേതു ആയിരുന്നു. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ആ ചിത്രത്തിൽ മോഹൻലാൽ, നിവിൻ പോളി എന്നിവരാണ് അഭിനയിച്ചത്. ഒരു പക്കാ കോമഡി എന്റർറ്റെയിനെർ ആയി ജിബി- ജോജു ടീം ഒരുക്കുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന മോഹൻലാൽ ചിത്രം ഈ വരുന്ന ഓണത്തിന് തിയേറ്ററിൽ എത്തിക്കാൻ ആണ് പ്ലാൻ. മോഹൻലാലിനൊപ്പം വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.