പ്രശസ്ത നടൻ സലിം കുമാർ ഇപ്പോൾ തന്റെ മൂന്നമത്തെ സംവിധാന സംരംഭത്തിന്റെ തിരക്കിൽ ആണ്. കംപാർട്മെന്റ്, കറുത്ത ജൂതൻ എന്നീ ഓഫ്‌ബീറ്റ് ചിത്രങ്ങൾക്ക് ശേഷം ഇത്തവണ സലിം കുമാർ ഒരുക്കുന്നത് ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ്. ഈ കഴിഞ്ഞ ഒക്ടോബർ പതിനൊന്നു മുതൽ ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെ പേര് ദൈവമേ കൈ തൊഴാം കെ കുമാറാവണം എന്നാണ്.
ജയറാം നായകനായി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സലിം കുമാർ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ സ്റ്റില്ലുകൾ ഓരോന്നായി പുറത്തു വരുമ്പോൾ ചിത്രത്തിൽ മേലുള്ള പ്രതീക്ഷകൾ ഓരോ നിമിഷവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ജയറാമിന്റെ ലുക്ക് തന്നെയാണ് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നത് എന്ന് പറയാം.
മലയാളി പ്രേക്ഷകർ എന്നും ജയറാമിനെ കാണാൻ ഇഷ്ട്ടപെടുന്ന ആ പഴയ ലുക്കിൽ ആണ് ഈ ചിത്രത്തിൽ ജയറാം പ്രത്യക്ഷപ്പെടുന്നത് .
ശ്രീനിവാസൻ, നെടുമുടി വേണു, വിനായകൻ, മാമുക്കോയ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . സംവിധായകനായ സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ഡോ സഖറിയ തോമസും ചേര്‍ന്നാണ് ഈ സലിം കുമാർ- ജയറാം ചിത്രം നിർമ്മിക്കുന്നത്.
ഈ മാസം ഇരുപതിന് പ്രദർശനത്തിന് എത്തുന്ന ആകാശ മിട്ടായി ആണ് ജയറാമിന്റെ അടുത്ത റിലീസ്. സലിം കുമാർ ചിത്രം പൂർത്തിയാക്കിയതിനു ശേഷം ജയറാം മിക്കവാറും ജോയിൻ ചെയ്യുന്നത് രമേശ് പിഷാരടി ഒരുക്കാൻ പോകുന്ന പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിൽ ആയിരിക്കും. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.