മലയാളത്തിന്റെ പ്രശസ്ത നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസൻ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ അടുത്തിടെ റിലീസ് ചെയ്ത ഗൗതം വാസുദേവ് മേനോൻ- സിമ്പു ചിത്രമായ വെന്ത് തനിന്ദത് കാട് എന്ന ചിത്രത്തെ കുറിച്ചായിരുന്നു വിനീത് ശ്രീനിവാസന്റെ പോസ്റ്റ്. ആ ചിത്രം കണ്ടതിന് ശേഷം വിനീത് കുറിച്ച വാക്കുകൾ സിനിമ പ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഈ ചിത്രം കണ്ട് രണ്ട് ദിവസമായിട്ടും താൻ ഇപ്പോഴും ഈ സിനിമയെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. ഈയടുത്തകാലത്ത് ഒട്ടേറെ ക്രൈം ഡ്രാമ ചിത്രങ്ങൾ ഉണ്ടായതിനാല്‍ തന്നെ, ഈ സിനിമ എങ്ങനെ പ്രേക്ഷകരെ സ്വാധീനിക്കും എന്ന കാര്യം തനിക്ക് പറയാൻ സാധിക്കില്ലെങ്കിലും, പ്രകടനവും, മേക്കിങ് സ്റ്റൈലും രചനാ മികവും ഈ ചിത്രം വീണ്ടും കാണാൻ തന്നെ പ്രേരിപ്പിക്കുയാണെന്നാണ് വിനീത് കുറിച്ചത്. കാക്ക കാക്കയ്ക്ക് ശേഷം തന്റെ ഏറ്റവും പ്രിയപ്പെട്ട ഗൗതം വാസുദേവ് മേനോൻ സിനിമയാണ് വെന്ത് തനിന്ദത് കാട് എന്നെടുത്തു പറഞ്ഞ വിനീത് ശ്രീനിവാസൻ, തനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സിമ്പു ചിത്രവും ഇതാണെന്ന് കൂട്ടിച്ചേർക്കുന്നു.
സിമ്പുവിന്റെ ഇതിലെ പ്രകടനം വളരെയധികം സൂക്ഷ്മവും അതുപോലെ ശ്രദ്ധയോടു കൂടി ചെയ്തതുമാണെന്നും, ചില സംവിധായകര്‍ ഒരു പ്രായത്തിനും അനുഭവങ്ങൾക്കും ശേഷം, തങ്ങളുടെ മികവ് വേറെയൊരു തലത്തിലേക്ക് വികസിപ്പിക്കുന്നുവെന്നും വിനീത് വിശദീകരിച്ചു. അങ്ങനെ ചെയ്യുമ്പോഴാണ് അവര്‍ എന്നത്തെക്കാളും കൂടുതൽ തിളങ്ങുന്നത് എന്നാണ് വിനീത് പറയുന്നത്. ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത മലയാളി നടൻ നീരജ് മാധവിന്റെ റാപ് സോങ്ങും തനിക്ക് ഇഷ്ടപെട്ടെന്നും വിനീത് കുറിച്ചിട്ടുണ്ട്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിർമ്മിച്ച ഈ ചിത്രം റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആയാണ് ഒരുക്കിയത്. എ ആർ റഹ്മാനാണ് ഇതിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.