മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് സൂപ്പർ വിജയം നേടി മുന്നേറുകയാണ്. ആഗോള ഗ്രോസ് 50 കോടിയിലേക്ക് കുതിക്കുന്ന ഈ ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും ഗായകനുമൊക്കെയായ വിനീത് ശ്രീനിവാസനാണ്. കണ്ണൂർ സ്‌ക്വാഡ് അതിഗംഭീരമാണെന്നും, മമ്മൂട്ടിയുടെ പ്രകടത്തെ കുറിച്ച് പറയാൻ വാക്കുകളില്ലെന്നും വിനീത് പറയുന്നു. അടുത്തിടെയായി അദ്ദേഹം തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ നിലവാരവും, അതുപോലെ ആ ചിത്രങ്ങളിലൂടെ മമ്മൂട്ടി കമ്പനിയെന്ന നിർമ്മാണ ബാനറിന് അദ്ദേഹം ഉണ്ടാക്കിയ ബ്രാൻഡ് വാല്യൂവും വളരെ വലുതാണെന്നും വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സംവിധായകൻ റോബി വർഗീസ് രാജ്, എഴുത്തുകാരിലൊരാളായ റോണി ഡേവിഡ് രാജ് എന്നിവർക്കും അഭിനന്ദനം നൽകിയ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെയും പേരെടുത്തു പറഞ്ഞാണ് അഭിനന്ദിക്കുന്നത്. ഇനിയും ഒരുപാട് പേരുടെ പേര് പറയാൻ ഉണ്ടെങ്കിലും, അധികം വലുതാക്കാതെ തന്റെ വാക്കുകൾ നിർത്തുന്നു എന്ന് പറഞ്ഞ വിനീത്, ഈ ചിത്രത്തിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനം അറിയിക്കുന്നു എന്ന് കൂടെ കൂട്ടി ചേർത്താണ് വാക്കുകൾ അവസാനിപ്പിച്ചത്. ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായി ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് നിർമ്മിച്ചത് മമ്മൂട്ടിയുടെ തന്നെ മമ്മൂട്ടി കമ്പനിയാണ്. നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് റാഫി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം ശബരീഷ് വർമ്മ, റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, വിജയരാഘവൻ, കിഷോർ, ശരത് സഭ, ശ്രീകുമാർ, ഷെബിൻ ബെൻസൺ, സജിൻ ചെറുക്കയിൽ, സണ്ണി വെയ്ൻ, ധ്രുവൻ, ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ എന്നിവരും അഭിനയിച്ചിരിക്കുന്നു.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.